സൾഫർ കല്ലുകളുടെ ചാകര ചൊവ്വയിൽ; വീഡിയോ പങ്കുവെച്ച് നാസ

Sulpher on Mars

ചൊവ്വയില്‍ ക്രിസ്റ്റല്‍ രൂപത്തില്‍ ശുദ്ധ സള്‍ഫര്‍ കണ്ടെത്തി നാസയുടെ മാര്‍സ് ക്യൂരിയോസിറ്റി റോവര്‍. ക്രിസ്റ്റല്‍ രൂപത്തിലുള്ള സള്‍ഫര്‍ ചൊവ്വയുടെ പ്രതലത്തിൽ ചിതറി കിടക്കുന്നതിന്റെ 360 ഡിഗ്രി വീഡിയോ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയാണ് പുറത്തുവിട്ടത്. ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി യൂട്യൂബ് ചാനലിലാണ് ചൊവ്വയിലെ സൾഫറിന്റെ വീഡിയോ അപ്‌ലോഡ് ചെയ്‌തത്.

ഭാവിയിൽ മനുഷ്യരുടെ കോളനിയായി കണക്കാക്കുപ്പെടുന്ന ​ഗ്രഹമാണ് ചൊവ്വ. ചൊവ്വയിലെ നിഗൂഢതകളുടെ ലോകമാണ് ഗെഡിസ് വാലിസ്. ഇവിടെ നിന്നാണ് മാര്‍സ് ക്യൂരിയോസിറ്റി റോവര്‍ മഞ്ഞ ക്രിസ്റ്റല്‍ രൂപത്തില്‍ ശുദ്ധ സള്‍ഫര്‍ കണ്ടെത്തിയത്.

Also Read: പോരുന്നോ എന്റെ കൂടെ….ജോലിഭാരം കൂടുതലാണെന്ന് പറഞ്ഞ് 12 റോബോട്ടുകളെ കൺവീൻസ് ചെയ്ത് തട്ടികൊണ്ട് പോയത് ഒരു കുഞ്ഞൻ എഐ റോബോട്ട്

വെള്ളമൊഴുകിയോ, ശക്തമായ കാറ്റ് കാരണമോ, മണ്ണിടിച്ചില്‍ കാരണമോ താഴ്‌വര പോലെ ചൊവ്വയിൽ രൂപപ്പെട്ട പ്രദേശമാണ് ഗെഡിസ് വാലിസ് എന്നാണ് ശാസ്ത്രജ്ഞരുടെ നി​ഗമനം. ഗെഡിസ് വാലിസ് ചാനലില്‍ പര്യവേക്ഷണം നടത്തുന്നതിനിടെ ക്യൂരിയോസിറ്റി റോവര്‍ കയറിയ പാറ പൊട്ടിച്ചിതറിയപ്പോഴാണ് ക്രിസ്റ്റല്‍ രൂപത്തില്‍ ശുദ്ധ സള്‍ഫർ കണ്ടെത്തിയത്.

2024 മെയ് 30ന് പാറക്കഷണങ്ങളായി മഞ്ഞ നിറമുള്ള സള്‍ഫര്‍ കിടക്കുന്ന ചിത്രം നാസ പുറത്തുവിട്ടിരുന്നു. ഇപ്പോൾ ക്രിസ്റ്റൽ രൂപത്തിലുള്ള സൾഫറിന്റെ ചിത്രമാണ് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി യൂട്യൂബ് ചാനലില്‍ കാണാൻ സാധിക്കുന്നത്.

Also Read: അയ്യായിരത്തിലധികം സുഹൃത്തുക്കളുണ്ടെങ്കിലും ലൈക്ക് പത്തോ ഇരുപതോ മാത്രം; ഫേസ്ബുക്ക് അല്‍ഗോരിതം സെന്‍സര്‍ഷിപ്പ് വീണ്ടും ചര്‍ച്ചയാകുന്നു

ഗെഡിസ് വാലിസ് ചാനലിനോട് യാത്ര പറയുന്നതിന് തൊട്ടുമുമ്പാണ് ക്യൂരിയോസിറ്റി റോവർ സൾഫർ ക്രിസ്റ്റലിന്റെ പനോരമ വീഡിയോ പകര്‍ത്തിയത്. ഈ 360 ഡിഗ്രി പനോരമ വീഡിയോ പ്ലേ ചെയ്‌ത് വിരല്‍ കൊണ്ട് സ്ക്രീന്‍ ചലിപ്പിച്ചാല്‍ ചൊവ്വയുടെ 360 ഡിഗ്രി ദൃശ്യങ്ങള്‍ കാണാം. സള്‍ഫര്‍ ക്രിസ്റ്റല്‍ നാസ വീഡിയോയില്‍ പ്രത്യേകം മാര്‍ക്ക് ചെയ്തിട്ടുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News