വ്യാജ ഡോക്ടര്‍മാരെ തിരിച്ചറിയുവാന്‍ രോഗിയെ സ്‌കാന്‍ ചെയ്യുന്നതിന് മുമ്പ് ഡോക്ടറെ രോഗി ആദ്യം സ്‌കാന്‍ ചെയ്യട്ടെയെന്ന് പ്രമുഖ ഇഎന്‍ടി സര്‍ജനും ഇന്ത്യന്‍ മെഡിക്കല്‍ അസോയിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റുമായ ഡോ സുല്‍ഫി നൂഹു.
നെയിം ബോഡിലും ഐഡന്റിറ്റി കാര്‍ഡിലും ലെറ്റര്‍ പാഡിലും ആശുപത്രിയിലും എല്ലാ ഡോക്ടര്‍മാര്‍ക്കും ക്യൂ ആര്‍ കോഡ് വേണമെന്നും ഒരു ക്യു ആര്‍ കോഡിലൂടെ ഒറിജിനലും ഡ്യൂപ്ലിക്കേറ്റും അറിയട്ടെയെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
രോഗി, ഡോക്ടറെ സ്‌കാന്‍ ചെയ്യട്ടെ ??
_____
വ്യാജ ഡോക്ടര്‍മാരെ തിരിച്ചറിയുവാന്‍ ,
രോഗിയെ സ്‌കാന്‍ ചെയ്യുന്നതിന് മുമ്പ് ഡോക്ടറെ രോഗി ആദ്യം സ്‌കാന്‍ ചെയ്യട്ടെ !
ഒരു ക്യു ആര്‍ കോഡിലൂടെ!
ഒറിജിനലും ഡ്യൂപ്ലിക്കേറ്റും അറിയട്ടെ !
നെയിം ബോഡിലും ഐഡന്റിറ്റി കാര്‍ഡിലും ലെറ്റര്‍ പാഡിലും ആശുപത്രിയിലും എല്ലാ ഡോക്ടര്‍മാര്‍ക്കും ക്യൂ ആര്‍ കോഡ് വേണം
വ്യാജന്മാര്‍ വാഴുന്ന കാലത്ത്,
ഡോക്ടര്‍മാരെ തിരിച്ചറിയുവാന്‍ ഐഡന്റിറ്റി കാര്‍ഡ് മാത്രം മതിയാകില്ല തന്നെ.
ഒറിജിനലിനെ വെല്ലുന്ന വ്യാജ ഐഡന്റിറ്റി കാര്‍ഡുണ്ടാക്കാനാണോ പാട്.
ഡോക്ടര്‍ എവിടെ പഠിച്ചു? വിദേശത്താണോ, സ്വദേശത്താണോ പഠിച്ചത്? സര്‍ക്കാരിലൊ അതോ സ്വകാര്യ മെഡിക്കല്‍ കോളേജിലൊ?
ഏത് കൊല്ലം പഠിച്ചു? എക്‌സ്പീരിയന്‍സ് എത്ര? ഏതൊക്കെ സ്ഥാപനങ്ങളില്‍ ഇതുവരെ ജോലി ചെയ്തു? ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനം?
തുടങ്ങി സര്‍വ്വ അക്കാഡമിക് വിവരങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ക്യു ആര്‍ കോഡ്.
അതായത് സ്വകാര്യവിവരങ്ങള്‍ ഒഴികെ സര്‍വ്വവും.
എവിടെ പഠിച്ചെന്നും എന്താണ് പരിചയമെന്നൊക്കെ രോഗിക്ക് അറിയുവാനുള്ള അവകാശമുണ്ട് താനും.
ക്യു ആര്‍ കോഡ് രോഗികള്‍ സ്‌കാന്‍ ചെയ്യട്ടെ!
കൃത്യമായി പറഞ്ഞാല്‍,
രോഗി ഡോക്ടറെ ആദ്യം സ്‌കാന്‍ ചെയ്യട്ടെ.?
ഡോക്ടര്‍ പിന്നീട് , ആവശ്യമെങ്കില്‍ മാത്രം രോഗിയെ സ്‌കാന്‍ ചെയ്യട്ടെ.
വ്യാജന്‍മാരെ തടയുക മാത്രമല്ല , വ്യാജമായ ബിരുദങ്ങള്‍ കാണിക്കുന്നതും തടയപ്പെടണം
പലരാജ്യങ്ങളും ഈ രീതി സ്വീകരിക്കുന്നുണ്ടുതാനും.
ഇപ്പോള്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ മാത്രമുള്ള ക്യു ആര്‍ കോഡ് പ്രദര്‍ശിപ്പിക്കുന്നത് നിയമപരമായി നിര്‍ബന്ധമാക്കണം
ഒരു ക്യു ആര്‍ കോഡിലൂടെ എവിടെ പഠിച്ചു ഏതു കൊല്ലം പഠിച്ചു എപ്പോള്‍ ജയിച്ചു എവിടെയെല്ലാം ജോലി ചെയ്തു എന്താണ് പരിചയം എല്ലാം വെളിവാകട്ടെ.
ആദ്യം നമുക്ക് ഡോക്ടറെ സ്‌കാന്‍ ചെയ്യാം . പിന്നീട് രോഗിയെ??
വ്യാജന്മാരെ ചവിട്ടി പുറത്താക്കാം.
ഡോ സുല്‍ഫി നൂഹു .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here