അംബാനിയേക്കാൾ സമ്പന്നനല്ല; പക്ഷെ സുൽത്താന്റെ കാർ ശേഖരം കണ്ടാൽ കണ്ണ് തള്ളും

hassanal bolkiah

ബ്രൂണൈയിലെ ഇപ്പോഴത്തെ സുൽത്താനും പ്രധാനമന്ത്രിയും ആണ് ഹസ്സനാൽ ബോൾക്കിയ (മുഴുവൻ പേര്: സുൽത്താൻ ഹാജി ഹസ്സനാൽ ബോൾകിയ മുയിസാദിൻ വദ്ദൗല ഇബ്നി അൽ മർഹം സുൽത്താൻ ഹാജി ഒമർ ‘അലി സൈഫുദ്ദീൻ സഅദുൽ ഖൈരി വാഡിയൻ സുൽത്താൻ) എന്നാണ് പേര് പോലെ തന്നെ വലുതാണ് സുൽത്താന്റെ കാർ ശേഖരവും.

ലോകത്തിലെ ഏറ്റവും വലിയ കെട്ടിട്ടത്തിലൊന്നിലാണ് സുൽത്താൻ താമസിക്കുന്നത്. 1,788 മുറികളുള്ള കൊട്ടാരത്തിന്റെ ​ഗാരേജിൽ ബ്രൂണൈയിലെ 29-ാമത് സുൽത്താനായ ഹസ്സനാൽ ബോൾക്കിയക്ക് 7000 കാറുകളാണുള്ളത്. ഭീമാകാരമായ ഗാരേജിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സുൽത്താൻ്റെ വിപുലമായ കാർ ശേഖരത്തെ പറ്റി അറിയുന്നത്.

Also Read: കടലിലെ കുഞ്ഞൻ പക്ഷെ വിഷത്തിൽ വമ്പൻ; കല്ലുപോലുള്ളോരു സ്റ്റോൺഫിഷ്

സുൽത്താന്റെ കാറുകളുടെ ശേഖരത്തിൽ 600 റോൾസ് റോയ്‌സ് കാറുകളും 25 ഫെരാരി, മക്ലാരൻ എഫ്1, മുതലായ കാറുകളുമുണ്ട്. 24 കാരറ്റ് സ്വർണം പൂശിയ കാറുമുണ്ട്.

ഒരു ബുഗാട്ടി ഇബി 110, ഒരു ബെൻ്റ്‌ലി ബുക്കനീർ, ആറ് ബെൻ്റ്‌ലി ഡോമിനേറ്ററുകൾ – കമ്പനിയുടെ ആദ്യത്തെ എസ്‌യുവി – കൂടാതെ 1996 ലെ ബെൻ്റ്‌ലി ബക്കാനീർ, സ്‌പോർട്ടി കൂപ്പെ, കൂടാതെ സിൽവർ സ്പർ II എന്നിവയും ശേഖരത്തിൽ ഉൾപ്പെടുന്നു.

Also Read: ലൈംഗികത്തൊഴിലാളികൾക്ക് പ്രസവാവധിയും തൊഴിൽ അവധിയും; ചരിത്രപരമായ തീരുമാനവുമായി ബൽജിയം

കസ്റ്റം-ബിൽറ്റ് കാറുകളും ഈ ശേഖരത്തിലുണ്ട്, അവയിൽ ബെൻ്റ്‌ലി കാമലോട്ട്, ഫീനിക്സ്, ഇംപീരിയൽ, റാപ്പിയർ, പെഗാസസ്, സിൽവർസ്റ്റോൺ, സ്പെക്ടർ എന്നിവ ഉൾപ്പെടുന്നു. കൂടാതെ രാജകുടുംബത്തിന്റെ ഉടമസ്ഥതയിൽ തന്നെ 380 ബെൻ്റ്‌ലി കാറുകളുമുണ്ട്.

ജെറുഡോംഗ് പട്ടണത്തിലാണ് വൻ സുരക്ഷാ സന്നാഹങ്ഹളോടെ ഈ വാഹനശേഖരം ഉള്ളത്. വിവിധ റിപ്പോർട്ടുകൾ പ്രകാരം, സുൽത്താൻ്റെ ആസ്തി ഏകദേശം 30 ബില്യൺ ഡോളറാണ്, ഇന്ത്യൻ ശതകോടീശ്വരൻമാരായ മുകേഷ് അംബാനിയെയും ഗൗതം അദാനിയുടെയും സമ്പത്ത് നോക്കുകയാണെങ്കിൽ അവരേക്കാൾ വളരെ പിറകിലാണ് സമ്പത്തിന്റെ കാര്യത്തിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News