ഇടുക്കി ജില്ലയിലെ ആദ്യത്തെ വനിതാ സി പി ഐ എം ഏരിയാ സെക്രട്ടറിയായി സുമ സുരേന്ദ്രനെ തെരഞ്ഞെടുത്തു. രാജാക്കാട് ഏരിയാ കമ്മിറ്റി സെക്രട്ടറി ആയാണ് തെരഞ്ഞെടുത്തത്.
Read Also: സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുമെന്ന് വിഡി സതീശന്‍ പറഞ്ഞത് സംഘപരിവാറിന് വേണ്ടി: പി മോഹനന്‍ മാസ്റ്റര്‍
1993 – ല്‍ പാര്‍ട്ടി അംഗമായ സുമ സുരേന്ദ്രന്‍ നിലവില്‍ സി പി ഐ എം ജില്ലാ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷന്‍ ഇടുക്കി ജില്ലാ പ്രസിഡന്റുമാണ്. 2010 – 15 കാലത്ത് രാജകുമാരി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മുന്‍ വൈദ്യുതി വകുപ്പ് മന്ത്രിയും ഉടുമ്പന്‍ചോല എം എല്‍ എയുമായ എം എം മണിയുടെ മകളാണ് സുമ സുരേന്ദ്രന്‍.
അതിനിടെ, സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞത് സംഘപരിവാറിന് വേണ്ടിയാണെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here