വീടോ സ്ഥലമോ ഒന്നുമില്ല, ടിപ്പറും ഓട്ടോയുമോടിച്ച് നിത്യവരുമാനം കണ്ടെത്തി; ഇപ്പോഴിതാ ഒറ്റരാത്രികൊണ്ട് കോടീശ്വരന്‍

കേരള സര്‍ക്കാരിന്റെ 10 കോടി രൂപയുടെ സമ്മര്‍ ബമ്പര്‍ ലോട്ടറി അടിച്ചത് പരപ്പ നെടുവോട് പാറപ്പുറത്ത് വീട്ടില്‍ നാസര്‍ എന്ന നാല്‍പ്പത്തിനാലുകാരനാണ്.രാജരാജേശ്വരി ലോട്ടറി ഏജന്‍സിയുടെ കാര്‍ത്തികപുരത്തെ സബ് ഏജന്‍സി നടത്തുന്ന രാജുവിന്റെ പക്കല്‍നിന്നെടുത്ത എസ്.സി. 308797 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം.

Also Read : ‘അടിയെന്നൊക്കെ പറഞ്ഞാല്‍ അടിയോടടി’; മുംബൈക്ക് തൊട്ടതെല്ലാം പിഴച്ച ദിവസം; ഉദിച്ചുണര്‍ന്ന് സണ്‍റൈസേഴ്‌സ്

ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള നാസറിന് സ്വന്തമായി വീടോ സ്ഥലമോ ഒന്നുമില്ല. നാസര്‍ ഉമ്മ മറിയത്തിനും ഇളയമ്മയ്ക്കും മറ്റ് ബന്ധുക്കള്‍ക്കുമൊപ്പമാണ് താമസം. കാര്‍ത്തികപുരം ടൗണില്‍ ടിപ്പറും ഓട്ടോയും മറ്റും ഓടിച്ചാണ് നാസര്‍ കഴിഞ്ഞിരുന്നത്. അടുത്തകാലത്ത് ഓട്ടോ വിറ്റു.

രണ്ടുമൂന്ന് മാസമേ ആയുള്ളു പതിവായി ലോട്ടറിയെടുക്കാന്‍ തുടങ്ങിയിട്ടെന്ന് നാസര്‍ പറയുന്നു. ചൊവ്വാഴ്ച സന്ധ്യയ്ക്ക് രാജുവിന്റെ കടയില്‍ ചെന്ന നാസര്‍ ഒരു ടിക്കറ്റ് നോക്കിവെച്ചു. അല്‍പം കഴിഞ്ഞ് വരാം, അതുവരെ ആരും എടുത്തില്ലെങ്കില്‍ ഞാന്‍തന്നെ എടുത്തോളാമെന്ന് പറഞ്ഞ് മടങ്ങി. ഏഴരയോടെ തിരിച്ചെത്തിയപ്പോള്‍ ടിക്കറ്റ് അവിടെത്തന്നെയുണ്ട്. 250 രൂപ കൊടുത്ത് ടിക്കറ്റെടുക്കുമ്പോള്‍ രാജുവിനോട് പറഞ്ഞു: ഇത് എനിക്കുള്ളതാണ്. ഇതിനാണ് ഒന്നാം സമ്മാനം.’

നമ്പര്‍ മനപ്പാഠമാക്കി, ടിക്കറ്റ് പഴ്സില്‍വെച്ച് നാസര്‍ വീട്ടിലേക്ക് പോയി. ബുധനാഴ്ച പതിവുപോലെ കാര്‍ത്തികപുരത്തെത്തി. ഉച്ചയ്ക്ക് രണ്ടോടെ സുഹൃത്തിന്റെ കടയില്‍ മൊബൈല്‍ഫോണിലെ ആപ്പില്‍ നമ്പര്‍ തെളിഞ്ഞു. ഒന്നുകൂടി ഉറപ്പിക്കാന്‍ ടിക്കറ്റെടുത്ത കടയില്‍ ചെന്നു. രാജുവിന്റെ മകന്‍ ഷൈജുവിനോട് പറഞ്ഞു. ആദ്യം വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരുന്നെന്നും നാസര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News