കുട്ടികളുടെ കായിക ശേഷി പരിപോഷിപ്പിക്കാന്‍ സമ്മര്‍ ക്യാമ്പ്

സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ഒരുക്കുന്ന സമ്മര്‍ ക്യാമ്പിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മധ്യവേനല്‍ അവധിക്കാലത്ത് കുട്ടികളുടെ കായിക ശേഷി പരിപോഷിപ്പിക്കാന്‍ ആണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത് ടെന്നിസ്, ടേബിള്‍ ടെന്നീസ്, ഷൂട്ടിങ്, നീന്തല്‍, ജിംനാസ്റ്റിക്‌സ്, കരാട്ടെ, ബാഡ്മിന്റണ്‍, ഫിറ്റ്‌നസ് ട്രെയിനിങ്, ഫുട്‌ബോള്‍, ജൂഡോ തുടങ്ങിയ പത്തോളം കായിക ഇനങ്ങളിലാണ്.

ALSO READ: ലളിതം ഗംഭീരം; സൂപ്പര്‍താരത്തെ വാനോളം പ്രശംസിച്ച് സച്ചിന്‍

സമ്മര്‍ ക്യാമ്പുകള്‍ നടക്കുന്നത് വെള്ളയമ്പലം ജിമ്മി ജോര്‍ജ് സ്‌പോട്‌സ് ഹബ്ബ്, കുമാരപുരം ടെന്നീസ് അക്കാദമി, വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ച്, ജി വി രാജ സ്‌കൂള്‍ മൈലം എന്നിവിടങ്ങളിലാണ്. ജിമ്മി ജോര്‍ജ് സ്‌പോട്‌സ് ഹബ്ബില്‍ നീന്തല്‍, ബാഡ്മിന്റണ്‍, ജിംനാസ്റ്റിക്, കരാട്ടെ എന്നിവ പരിശീലിപ്പിക്കും. ടെന്നീസ് അക്കാദമിയില്‍ ടെന്നിസും ഷൂട്ടിംഗ് റേഞ്ചില്‍ ഷൂട്ടിംഗ്, ടേബിള്‍ ടെന്നീസ് എന്നിവയും പരിശീലിപ്പിക്കും.

ALSO READ: തംസ് അപ്പ് ഇമോജി കാരണം ജോലി നഷ്ടപ്പെട്ടു; റെയില്‍വെ ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാന്‍ ഉത്തരവ്

ഫുട്‌ബോളിനും ഫിറ്റ്‌നസ് ട്രൈനിങ്ങിനുമായി മൈലം ജി വി രാജ സ്‌കൂളില്‍ പരിശീലന കേന്ദ്രം സജ്ജീകരിച്ചിട്ടുണ്ട്. വിദഗ്ധ പരിശീലകരുടെ സേവനമാണ് മിതമായ ഫീസില്‍ ഒരുക്കിയിട്ടുള്ളത്. ഏപ്രില്‍ 4 മുതല്‍ മെയ് 31 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രജിസ്‌ട്രേഷന് sportskeralasummercamp.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വിശദ വിവരങ്ങള്‍ക്ക്: 6282902473

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News