ദിവസം കഴിയുംതോറും ചൂട് സഹിക്കാവുന്നതിലും കൂടുതലാണ്. അന്തരീക്ഷതാപം ക്രമാതീതമായി ഉയരുന്നതിനാല്‍ സൂര്യാതാപം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയേറയാണ്.
നിര്‍ജലീകരണ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നും ചൂടുമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അവഗണിക്കരുതെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കുന്നുണ്ട്. സൂര്യാതാപത്തിലൂടെ വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട ചുവന്നു ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും അബോധാവസ്ഥയും ഉണ്ടായാല്‍ ഉടന്‍തന്നെ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.
ചൂടുകാലത്ത് ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
*ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിന്‍വെള്ളം, ഒ.ആര്‍.എസ്. തുടങ്ങിയവ ധാരാളമായി കുടിക്കുക.
*വിശ്രമിച്ചശേഷവും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സതേടണം.
*കൂടുതലായി ഉണ്ടാകുന്ന വിയര്‍പ്പിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തിണര്‍ത്ത് കുട്ടികളില്‍ ചൂടുകുരു ഉണ്ടാകാറുണ്ട്.
*യാത്രാവേളകളില്‍ കുട ഉപയോഗിക്കുക
*തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക
*കട്ടികുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക.
*രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെയുള്ള സമയം നേരിട്ടുള്ള വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
*കുട്ടികളെ വെയിലത്ത് കളിക്കാന്‍ വിടുകയോ വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ ഇരുത്തിയിട്ട് പോകുകയോ ചെയ്യരുത്.
*കടകളില്‍നിന്നും പാതയോരങ്ങളില്‍നിന്നും ജ്യൂസ് കുടിക്കുന്നവര്‍ ഐസ് ശുദ്ധജലത്തില്‍ ഉണ്ടാക്കിയതാണെന്ന് ഉറപ്പുവരുത്തണം.
*ഇടയ്ക്കിടെ വെള്ളം ഉപയോഗിച്ച് മുഖം കഴുകുകയും ശരീരം തണുപ്പിക്കുകയും വേണം.
*ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനായി ചൂടുകാലത്ത് കൂടുതലായി പഴങ്ങളും സാലഡുകളും കഴിക്കുക
ചൂടുകാലത്ത് ഈ ലക്ഷണങ്ങളെ അവഗണിക്കരുത്
ശരീരശോഷണം, ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടുംമഞ്ഞനിറമാകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് സൂര്യാതപത്തിന്റെ ലക്ഷണങ്ങള്‍. കൂടുതല്‍ സമയം വെയിലത്ത് ജോലിചെയ്യുമ്പോള്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന ശരീരഭാഗങ്ങളില്‍ സൂര്യാതപമേറ്റ് ചുവന്നുതടിക്കുകയും വേദനയും പൊള്ളലും ഉണ്ടാകുകയും ചെയ്യും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here