വേനല്‍ ചൂട്; വയനാട്ടിലും ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ദ്ധിക്കുകയും സൂര്യാഘാതമേറ്റ് മരണം റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായ സാഹചര്യത്തില്‍ ജില്ലയിലും അതീവ ജാഗ്രത നിര്‍ദ്ദേശം. ചൂടിന്റെ കാഠിന്യം കുറവാണെങ്കിലും ഉച്ച സമയങ്ങളില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.

Also Read: മലപ്പുറത്ത് പോളിംഗ് ഉദ്യോഗസ്ഥർക്ക് വിരലിൽ പുരട്ടുന്ന മഷിയിൽ നിന്ന് പൊള്ളലേറ്റതായി പരാതി

ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ചികിത്സ തേടണം. ഉയര്‍ന്ന ചൂട്, സൂര്യാഘാതം, സൂര്യതാപം, നിര്‍ജലീകരണം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ മരണത്തിന് കാരണമായേക്കാം. പൊതുജനങ്ങള്‍ ചൂടിനനുസരിച്ച് ജീവിത രീതികളില്‍ മാറ്റം വരുത്തുകയും തികഞ്ഞ ജാഗ്രത പാലിക്കുകയും ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News