ഗൾഫ് നിവാസികൾക്ക് വേനൽച്ചൂടിന് അറുതിയുടെ സൂചനയായി സുഹൈൽ നക്ഷത്രമുദിച്ചു. ഇതുവരെ യുഎഇ കാണാത്ത താപനില ഉയർന്ന വേനൽക്കാലമാണ് ഇതോടെ തീരുന്നത്. 53 ദിവസം നീണ്ടനിൽക്കുന്ന സുഹൈൽ സീസണിന്റെ തുടക്കമായാണ് ഈ നക്ഷത്രത്തിന്റെ വരവിനെ കണക്കാക്കുന്നത്.
സിറിയസിന് ശേഷം ആകാശത്ത് ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണ് സുഹൈൽ എന്നാണ് രാജ്യാന്തര വാന നിരീക്ഷണ കേന്ദ്രം കണക്കാക്കുന്നത്. ഭൂമിയിൽ നിന്ന് 313 പ്രകാശ വർഷം അകലെയാണ് സുഹൈൽ നക്ഷത്രം കാണപ്പെടുന്നത് . പ്രാചീന കാലം മുതൽ അറബികൾ വേനൽക്കാലം അവസാനിക്കുന്നത് കണക്കുന്നത് സുഹൈൽ നക്ഷത്രത്തിന്റെ വരവോടുകൂടിയാണ്. അറബ് രാജ്യങ്ങളിൽ മൽസ്യ ബന്ധനത്തിനും കൃഷിക്കും അനുയോജ്യമായ സമയം നിശ്ചയിക്കുന്നതും സുഹൈൽ നക്ഷത്രത്തെ ആശ്രയിച്ചാണ്.
also read: നാഷണൽ അവാർഡ് ജൂറി ചെയര്‍മാന് കുറഞ്ഞത് ഒരു ഗവർണർ പദവിയെങ്കിലും നൽകണം: അഖിൽ മാരാർ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here