സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് വേനൽമഴ കനക്കുന്നു. രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 9 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മെയ് 18 വരെ മ‍ഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് വേനൽമ‍ഴ ശക്തി പ്രാപിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് മ‍ഴ മുന്നറിയിപ്പ് നൽകിയത്. ഇന്ന് 5 ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Also Read: പത്തനംതിട്ടയില്‍ പക്ഷിപ്പനി ബാധിത പ്രദേശങ്ങളില്‍ രോഗപ്രതിരോധ നടപടികള്‍ ആരംഭിച്ചു

പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോ‍ഴിക്കോട്, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. ഇവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മ‍ഴയ്ക്കും, മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനുമുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് നൽകുന്നത്.

Also Read: ലൈംഗികാതിക്രമ കേസ്; കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വകലാശാല പ്രൊഫസര്‍ റിമാന്‍ഡില്‍

മെയ് 20ഓടെ സംസ്ഥാനത്ത് കാലവർഷമെത്തുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. വേനൽമ‍ഴ ശക്തമായതോടെ സംസ്ഥാനത്തെ പല ജില്ലകളിലേയും താപനിലയിൽ കാര്യമായ കുറവ് രേഖപ്പെടുത്തി. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കൻ തമി‍ഴ്നാട് തീരത്തും ഉയർന്ന തിരമാല ജാഗ്രത നിർദേശവും, കടലാക്രമണത്തിനും സാധ്യതയും നിലനിൽക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News