ജൂൺ 7 മുതൽ കുവൈറ്റിൽ വേനൽകാലം ആരംഭിക്കുമെന്ന് അറിയിപ്പ്. താപനില ഉയരുന്നതിനാൽ, വരും രണ്ടാഴ്ചയ്ക്കുള്ളിൽ കാലാവസ്ഥ കൂടുതൽ വരൾച്ചയാകുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു.
കന്നാ സീസണിന്റെ അവസാനമായ അൽ ബതീൻ മഴക്കാറ്റിലാണ് കുവൈത്ത് ഇപ്പോൾ പ്രവേശിച്ചിരിക്കുന്നത്. ഈ കാലയളവ് 13 ദിവസം നീളുന്നതാണ്. കടുത്ത ചൂടിന്റെ തുടക്കം ഈ കാലഘട്ടത്തിലാണ്.
ഈ സീസണിൽ, പകൽ സമയം 13 മണിക്കൂറും 47 മിനിറ്റും വരെ നീളുമെന്നും രാത്രി സമയം കുറയുമെന്നും സൂര്യാസ്തമയം ഏകദേശം വൈകിട്ട് 6:40ന് സംഭവിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
ALSO READ:ധ്യാനത്തിനായി രജനികാന്ത് വീണ്ടും ഹിമാലയത്തിലേക്ക്; കൂലിയുടെ ഷൂട്ടിന് മുൻപ് പോയേക്കും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here