സൗദിയിൽ വേനൽക്കാലം ജൂൺ ആദ്യം തുടക്കമാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. ഇത്തവണ സൗദിയിൽ കടുത്ത വേനലായിരിക്കും ഉണ്ടാകുക എന്നും തിങ്കളാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
എന്നാൽ വേനൽകാലത്തും ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. കിഴക്കൻ പ്രവിശ്യയിയും മധ്യ പ്രവിശ്യയിലും ഇതിനകം താപനിലയിൽ വർധനവുണ്ടായിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇത് വർധിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം നൽകിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.
അതേസമയം മക്ക, താഇഫ്, റിയാദ്, നജ്റാൻ, അസീർ, അൽബാഹ മേഖലയിൽ ഈ ആഴ്ചയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.കിഴക്കൻ പ്രവിശ്യയിലും വടക്കൻ അതിർ പ്രദേശങ്ങളിലും പൊടിക്കാറ്റിനും സാധ്യതയുള്ളതായിട്ടാണ് അറിയിപ്പ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here