തോമസ്‌ 
ഐസക്കിനെതിരായ സമൻസ്‌: ഹർജി ഇന്ന്‌ ഹൈക്കോടതി പരിഗണിക്കും

മസാല ബോണ്ടിൽ വിദേശനാണ്യ വിനിമയ നിയമത്തിന്റെ (ഫെമ) ലംഘനമുണ്ടോയെന്ന അന്വേഷണത്തിനായി തോമസ്‌ ഐസക്കിനും കിഫ്‌ബിക്കും ഇഡി വീണ്ടും സമൻസ്‌ അയച്ചത്‌ ചോദ്യംചെയ്‌തുള്ള ഹർജി ഹൈക്കോടതി ചൊവ്വാഴ്‌ച പരിഗണിക്കാൻ മാറ്റി.

തോമസ്‌ ഐസക്കും കിഫ്‌ബിയും നൽകിയ ഹർജി ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രനാണ്‌ പരിഗണിക്കുന്നത്‌. ഇഡി ഫയൽ ചെയ്‌ത എതിർസത്യവാങ്‌മൂലം ബെഞ്ചിൽ എത്തിയില്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ കേസ്‌ മാറ്റിയത്‌. കിഫ്ബി നൽകിയ ഹർജി വെള്ളിയാഴ്‌ച പരിഗണിക്കാൻ മാറ്റി.

Also Read ; കേന്ദ്രത്തിനെതിരെ കര്‍ഷക സംഘടനകള്‍; ദില്ലി ചലോ മാര്‍ച്ച് ഇന്ന്, അതിര്‍ത്തികളില്‍ യുദ്ധ സമാനമായ ഒരുക്കങ്ങളുമായി കേന്ദ്രം

മസാല ബോണ്ടുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ ഭാഗമായി ഇന്ന് ഹാജരാകാൻ ഡോ. തോമസ് ഐസകിന് ഇ ഡി നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസ് ചോദ്യം ചെയ്താണ് ഡോ. തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചത്.

ഇന്നലെ കേസ് പരിഗണിക്കവെ ഇ ഡി മുമ്പാകെ ഇന്ന് ഹാജരാകുന്ന കാര്യത്തിൽ തോമസ് ഐസക്കിന് സ്വയം തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഹാജരാകാനും ഹാജരാകാതിരിക്കാനും തോമസ് ഐസക്കിന് സ്വാതന്ത്ര്യമുണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News