കത്വ – ഉന്നാവൊ ഫണ്ട് തട്ടിപ്പ് കേസില്‍ സി കെ സുബൈറിനും പി കെ ഫിറോസിനും സമന്‍സ് അയക്കാന്‍ കോടതി ഉത്തരവ്. പോലീസ് അന്വേഷണ റിപ്പോര്‍ട്ട് കുന്ദമംഗലം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. പരാതിക്കാരന്‍ യൂസഫ് പടനിലം നല്‍കിയ സ്വകാര്യ അന്യായത്തിലാണ് കോടതി ഉത്തരവ്.
Also Read : 26 ആഴ്ച വളര്‍ച്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണം; യുവതിയുടെ ആവശ്യം തള്ളി സുപ്രീംകോടതി
യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരായ കത്വ ഫണ്ട് തട്ടിപ്പ് കേസ്, പരാതിക്കാരന്‍ കളവായി നല്‍കിയതെന്ന പോലീസ് അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ട് പി കെ ഫിറോസ് മാധ്യമങ്ങളെ കണ്ടതിന് പിന്നാലെയാണ് കുന്ദമംഗലം കോടതിയുടെ ഉത്തരവ് പുറത്ത് വന്നത്. പ്രതികളായ സി കെ സുബൈറിനും പി കെ ഫിറോസിനും സമന്‍സ് അയക്കാന്‍ കോടതി ഉത്തരവിട്ടു.
കുന്ദമംഗലം സി ഐ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട്, കുന്ദമംഗലം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. റിപ്പോര്‍ട്ടിനെതിരെ പരാതിക്കാരന്‍ യൂസഫ് പടനിലം നല്‍കിയ സ്വകാര്യ അന്യായത്തിലാണ് കോടതി ഉത്തരവ്. പ്രതികള്‍ 2024 ഫെബ്രുവരി 9 ന് കോടതിയില്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
Also Read : തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധി
കത്വ – ഉന്നാവൊ കുടുബങ്ങളെ സഹായിക്കാനും നിയമ സഹായത്തിനുമായി ശേഖരിച്ച ഫണ്ടില്‍ തിരിമറി നടത്തി എന്നായിരുന്നു മുന്‍ യൂത്ത് ലീഗ് നേതാവായിരുന്ന യൂസഫ് പടനിലത്തിന്റെ പരാതി. 2018 ഏപ്രില്‍ 20 ന് കേരളത്തിലെ പള്ളികള്‍ക്ക് പുറമെ വിദേശത്ത് നിന്നും പണം സമാഹരിച്ചു. ലഭിച്ച പണത്തിലെ 15 ലക്ഷം രൂപ പി കെ ഫിറോസ് വകമാറ്റി ചെലവഴിച്ചെന്നും യൂസഫ് ആരോപിച്ചിരുന്നു. കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കിപ്പിച്ചു എന്നായിരുന്നു പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് നല്‍കി ഫിറോസിന്റെ പ്രതികരണം. സമന്‍സ് അയക്കാനുള്ള കോടതി ഉത്തരവ് വന്നതോടെ ഫിറോസിന്റെ വാദങ്ങളുടെ മുനയൊടിഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here