ന്യൂസ് ക്ലിക്കിനെതിരായ കേസിൽ മാധ്യമ പ്രവർത്തകർക്ക് സമൻസ്. ന്യൂസ് ക്ലിക്കിലെ മാധ്യമ പ്രവർത്തകരായ അഭിശാർ ശർമയ്ക്കും പരൻജോയ് ഗുഹ തകൂർത്തക്കുമാണ് ദില്ലി പൊലീസ് സമൻസ് നൽകിയത്.
ALSO READ:താമരശ്ശേരിയിൽ വാടക വീട് കേന്ദ്രീകരിച്ച് വൻ മയക്കുമരുന്ന് വേട്ട
അതേസമയം കേസിൽ എഫ്ഐആറിന്റെ പകർപ്പ് ആവശ്യപ്പെട്ട് എഡിറ്റർ പ്രബീർ പുരകായസ്ത ദില്ലി ഹൈക്കോടതിയെ ഇന്ന് സമീപിക്കും. ദില്ലി പട്യാല ഹൗസ് കോടതിയെ സമീപിച്ചെങ്കിലും അനുകൂല തീരുമാനം ഇല്ലാത്ത സാഹചര്യത്തിലാണ് പ്രബീർ പുരകായസ്ത ദില്ലി ഹൈക്കോടതിയെ സമീപിക്കുക. എഫ്ഐആർ പകർപ്പ് ലഭിച്ച ശേഷമാകും തുടർനടപടികൾ എടുക്കുക.
ALSO READ:ന്യൂസ് ക്ലിക്കിനെതിരായ കേസ്; എഡിറ്റർ പ്രബീർ പുരകായസ്ത ഇന്ന് ദില്ലി ഹൈക്കോടതിയെ സമീപിക്കും
ബുധനാഴ്ചയാണ് ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്തയേയും എച്ച്ആർ മാനേജർ അമിത് ചക്രവർത്തിയേയും പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. 7 ദിവസത്തേക്ക് ആണ് കസ്റ്റഡിയിൽ വിട്ടത്.ന്യൂസ് ക്ലിക്ക് ഓഫീസിലും പ്രബിര്‍ പുര്‍കയസ്ഥയുമായി സഹകരിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെയുള്‍പ്പെടെ വസതികളിലും പൊലീസ് സ്‌പെഷ്യല്‍ സെല്‍ റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് ചോദ്യംചെയ്യലിനു വിളിച്ചു വരുത്തിയ ശേഷം രാത്രി ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here