ഇടയിലക്കാട് വാനരപ്പടയ്ക്ക് വിഭവസമൃദ്ധമായ സദ്യ

Vanara Sadya

കാസർകോഡ് ഇടയിലെക്കാട്ടെ വാനരക്കൂട്ടത്തിന് ഇത്തവണയും വിഭവ സമൃദ്ധമായ സദ്യയൊരുക്കി നൽകി. ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദിയാണ് ഓണത്തോടനുബന്ധിച്ച് വാനര സദ്യ ഒരുക്കിയത്. വാനര സദ്യ കഴിക്കാനായി റോഡരികിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് വാനരക്കൂട്ടം നേരത്തെ നിലയുറപ്പിച്ചിരുന്നു. കുട്ടികൾ സദ്യയുമായെത്താൻ അൽപം വൈകിയതോടെ അലങ്കരിച്ച പൂക്കൾ വലിച്ചെറിഞ്ഞ് ചിലർ കുസൃതി കാണിച്ചു. പിന്നാലെ 17 ഇനം വിഭവങ്ങളുമായി കുട്ടിക്കൂട്ടമെത്തി.

Also Read: അടുക്കളയിൽ ഒളിച്ചുകളിച്ച് മൂർഖൻ, പാമ്പ് കടിയിൽ നിന്ന് വീട്ടുകാർ രക്ഷപ്പെട്ടത് അത്ഭുതകരമായി

പപ്പായ, കക്കിരി, വെള്ളരി, സപ്പോട്ട, പേരയ്ക്ക, പാഷൻ ഫ്രൂട്ട്, സീതാപ്പഴം, മാങ്ങ, ക്യാരറ്റ്, തണ്ണിമത്തൻ, ബീറ്റ്റൂട്ട്, തക്കാളി, കൈതച്ചക്ക, ഉറുമാൻ പഴം, നേന്ത്രപ്പഴം,നെല്ലിക്ക എന്നിവയും ഉപ്പു ചേർക്കാത്ത ചോറും ഇലയിൽ നിരന്നു. വാനരക്കൂട്ടം മെല്ലെ അടുത്തെത്തി വിഭവങ്ങളോരോന്നോരോന്നായി രുചിയോടെ ശാപ്പിട്ടു. ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തിൽ 30 ഓളം കുരങ്ങൻമാർക്കാണ് ഓണ സദ്യയൊരുക്കി നൽകിയത്.

Also Read: തൃശ്ശൂർ നഗരത്തിലിറങ്ങാൻ റെഡിയായി പുലികൾ

കഴിഞ്ഞ ഇരുപത് വർഷക്കാലമായി വാനരപ്പടയെ ചോറൂട്ടിയ ചാലിൽ മാണിക്കമ്മയ്ക്ക് അസുഖമായതിനാൽ ഇത്തവണ വാനര സദ്യക്കെത്തിയില്ല. എങ്കിലും മാണിക്കമ്മ വീട്ടിൽ തയ്യാറാക്കിയ ഉപ്പു ചേർക്കാത്ത ചോറ് കുട്ടികൾക്ക് കൈമാറി. മാണിക്കമ്മയുടെ വീട്ടിൽ വെച്ച് പഴവും പച്ചക്കറികളും മുറിച്ചൊരുക്കിയ ശേഷം ഓണപ്പാട്ടുകൾ പാടിയാണ് കുട്ടികൾ കാവിനരികിലെത്തിയത്. ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് സ്റ്റീൽ ഗ്ലാസിലാണ് വെള്ളം നൽകിയത്. സിനിമാ താരം പി പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ പരിപാടിയിൽ അതിഥിയായെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News