ചൂടിനെ പേടിക്കണ്ട, പിഴയും കിട്ടില്ല; മാനദണ്ഡങ്ങൾ പാലിച്ച് സൺ കൺട്രോൾ ഫിലിം ഒട്ടിക്കാം

Sun Film

വാഹനങ്ങളിൽ മാനദണ്ഡങ്ങൾ പാലിച്ച് സൺ കൺട്രോൾ ഫിലിം ഒട്ടിക്കാമെന്ന് ഹൈക്കോടതി വിധി. വാഹനത്തിന്റെ മുന്നിലെയും പിന്നിലെയും ഗ്ലാസുകളിൽ 70 ശതമാനവും ഇരുവശത്തെയും ഗ്ലാസുകളിൽ 50 ശതമാനവും പ്രകാശം കടന്നു പോകുന്ന തരത്തിൽ കൂളിങ് ഫിലിം ഒട്ടിക്കാൻ കഴിയും. ഹൈക്കോടതി വിധി വന്നതോടെ വാഹനങ്ങളിൽ സൺ കൺട്രോൾ ഫിലിം ഒട്ടിക്കാനുള്ള തിരക്കേറിയിരിക്കുകയാണ്. മാനദണ്ഡങ്ങൾ പാലിച്ച് കൂളിങ്ങ് ഫിലിം ഒട്ടിച്ചാൽ വാഹനത്തിനെതിരെ നടപടിയെടുക്കാനോ പിഴ ഈടാക്കാനോ പാടില്ലെന്നാണ് ഹൈക്കോടതി വിധി.

Also Read: ഫാസ്റ്റ് ടാഗ് അപ്‌ഡേഷൻ വൈകിപ്പിക്കേണ്ട ; പുതിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കി കേന്ദ്രം

ചൂടിൽ നിന്നുള്ള രക്ഷ ലക്ഷ്യമിട്ടാണ് വാഹനങ്ങളിൽ പ്രധാനമായും കൂളിങ്ങ് ഫിലിം ഒട്ടിക്കുന്നത്. കാഴ്ച മറക്കുന്ന കറുത്ത ഫിലിം വാഹനങ്ങളിൽ ഒട്ടിക്കാൻ പാടില്ലെന്ന 2012 ലെ സുപ്രീംകോടതിവിധി കാരണമാണ് കൂളിങ്ങ് ഫിലിം വാഹനങ്ങളിൽ ഒട്ടിക്കാൻ സാധിക്കാതെയിരുന്നത്. 021 ഏപ്രിൽ ഒന്നിന് കേന്ദ്ര മോട്ടർ വെഹിക്കിൾ നിയമഭേദഗതി പ്രകാരം വാഹനങ്ങളി‍ൽ മാനദണ്ഡങ്ങൾ പാലിച്ച് സുതാര്യമായ ഫിലിമുകൾ (സേഫ്റ്റി ഗ്ലേസിങ്) ഒട്ടിക്കാമെന്ന് വ്യക്തമാക്കി. സുപ്രീം കോടതിയുടെ ഉത്തരവ് നിയമഭേദഗതിക്ക് മുൻപാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

സൺ ഗ്ലാസ് ഫിലിം നിർമിക്കുന്ന കമ്പനികൾക്ക് ഇവ വാഹനങ്ങളിൽ ഒട്ടിക്കാമെന്ന നിയമവും ഉണ്ടായിരുന്നു. എന്നാൽ വാഹനത്തിൽ നേരിട്ട് ഫിലിം ഒട്ടിച്ച ഒരു സ്ഥാപനത്തിനെതിരെ മോട്ടർ വാഹന വകുപ്പ് നോട്ടിസ് നൽകിയതിനെതിരെ സ്ഥാപനം കോടതിയെ സമീപിച്ചു. ഈ നടപടിയെ റദ്ദാക്കികൊണ്ടാണ് ഹൈക്കോടതി സൺ കൺട്രോൾ ഫിലിം ഒട്ടിക്കാനുള്ള അനുമതി നൽകിയത്. വാഹന ഉടമയിൽ നിന്ന് പിഴയീടാക്കാനുള്ള മോട്ടോർ വാഹനവകുപ്പിന്റെ നടപടിയും ഹൈക്കോടതി തടഞ്ഞു.

Also Read: വണ്ടിപ്രേമികൾക്ക് ഇത് ആഘോഷരാവ്; ടാറ്റാ നെക്‌സോണ്‍ സിഎന്‍ജി പുറത്തിറങ്ങി, അതും മോഹവിലയിൽ

രാത്രിയിൽ എതിരെ നിന്നു വരുന്ന വാഹനങ്ങളുടെ ശക്തമായ ഹെഡ്‍ലൈറ്റ് പ്രകാശത്തെ പ്രതിരോധിക്കാനും വാഹനങ്ങളിൽ കൂളിങ്ങ് ഫിലിം ഒട്ടിക്കുന്നത് ഉപകരിക്കും. സൂര്യന്റെ ചൂട് നേരിട്ടേൽക്കുമ്പോൾ ഉണ്ടാകുന്ന അലർജിയിൽ നിന്നും ഫിലിം ഒട്ടിക്കുന്നതിലൂടെ വാഹനയാത്രക്കാർക്ക് രക്ഷനേടാം. ഹീറ്റ് റിജക‍്ഷൻ, വിസിബിൾ ലൈറ്റ് ട്രാൻസ്മിഷൻ, യുവി റേയ്സ് റിജക‍്ഷൻ എന്നിങ്ങനെ പലതരത്തിലുള്ള സൺ കൺട്രോൾ ഫിലിമുകൾ വിപണിയിലുണ്ട്. ഓരോന്നിനുമനുസരിച്ച് 1500 രൂപ മുതൽ 13,000 രൂപ വരെയാണ് വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News