തിരുവനന്തപുരം: കേരളത്തിലെ നമ്പർ 1 സ്കില്ലിങ് വിദ്യാഭ്യാസ സ്ഥാപനമായ സൺ എഡ്യൂക്കേഷന്റെ, 25-ാം വാർഷികം ആഘോഷിക്കുകയും നാട്ടിൽ നല്ലൊരു ജോലി നാടിന്റെ നന്മക്കായി ‘എന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഇതിനായി 100ൽ പരം സൺ എഡ്യൂക്കേഷൻ ഫ്രോഞ്ചൈസികൾ കേരളത്തിലുടനീളം തുടങ്ങുമെന്ന് സൺ എഡ്യൂക്കേഷൻ മാനേജിങ്ങ് ഡയറക്ടർ ഷമീർ എ മുഹമ്മദ് അറിയിച്ചു.
ഐടി കോഴ്സുകളോടൊപ്പം തന്നെ ഏറ്റവും അധികം തൊഴിൽ സാധ്യതകളുള്ള മോന്റീസ്റ്റോറി ടീച്ചർ ട്രെയിനിങ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ലോജിസ്റ്റിക്സ് എന്നീ കോഴ്സുകളും മോന്റീസ്റ്റോറി ഹോം കിറ്റ് എന്നിവ ഒരു കുടക്കീഴിൽ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഓഫ് ലൈൻ ആൻഡ‍് ഓൺലൈൻ ബ്രാൻഡ് ആണ് സൺ എഡ്യൂക്കേഷൻ എന്ന് അദ്ദേഹം പറഞ്ഞു.
Also Read: പതിനഞ്ചാം കേരള നിയമസഭ; സമ്മേളന നടപടികള്‍ പൂര്‍ത്തീകരിച്ചു
600ൽ പരം കമ്പനികളും, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്നിവരുമായി സഹകരിച്ച് എല്ലാ മാസവും ജോബ് ഫെയറിലൂടെ അനേകായിരം ജോലികൾ നൽകി വരുന്ന സൺ, നിലവിൽ 8 ജോബ് ഫെയറിലൂടെ 2400ൽ പരം ഉദ്യോഗാർഥികൾക്ക് ജോലി നൽകുകയും, വരും കാലങ്ങളിൽ ഒരുലക്ഷം ജോലികൾ എന്ന ലക്ഷ്യം നിറവേറ്റാൻ കൂടുതൽ കരുത്തോടെ പ്രവർത്തിക്കുമെന്ന് മെന്റർ ശ്രീ ദീപക് പടിയത്ത് അറിയിച്ചു.
Also Read: മദര്‍ തെരേസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം; നിബന്ധനകള്‍ ഇങ്ങനെ
തിരുവനന്തപുരം പ്രശാന്ത് ഹോട്ടലിൽ വെച്ച് നടന്ന ഈ പരിപാടിയിൽ CII, MSME,LMS എന്നീ സർട്ടിഫിക്കറ്റുകളുടെ ലോഞ്ചിങ്ങ് നടക്കുകയും സൺ എഡ്യൂക്കേഷൻ സിഇഓ രാജീവ്, എജിഎം സിബി, പിആർഓ എം എസ് സുനിൽ, എച്ച് ആർ മാനേജർ ആസിഫ് ജാൻ, അക്കാദമിക് ഹെഡ് സന്ധ്യ വിജയ്, അക്കൗണ്ട്സ് ഹെഡ് റെജി സന്തോഷ്, എന്നിവർ സംസാരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here