ഇത് കലക്കും, തകര്‍ക്കും, തീപാറും..! തലൈവർ 171, ലോകേഷ് കനകരാജും രജനികാന്തും ഒന്നിക്കുന്നു

തലൈവര്‍ രജിനികാന്തിന്റെ 171-ാം ചിത്രം കഥയെഴുതി സംവിധാനം ചെയ്യാനൊരുങ്ങി ലാകേഷ് കനകരാജ്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി ചെയ്യുന്നത് അന്‍പറിവായിരിക്കുമെന്ന് സണ്‍ പിക്ചേഴ്സ് അറിയിച്ചു.

Also Read : അനാവശ്യ വിവാദം നിയമസഭയില്‍ കൊണ്ടുവന്ന് പ്രതിപക്ഷം വടി കൊടുത്ത് അടി വാങ്ങി: എ കെ ബാലന്‍

ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. തലൈവര്‍ 171 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്. ലോകേഷ് കനകരാജും രജനികാന്തും ഒന്നിക്കുന്ന ചിത്രം സണ്‍ പിക്‌ചേഴ്‌സാണ് നിര്‍മിക്കുന്നത്.

ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ നിര്‍മാതാക്കള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ലോകേഷ് കനകരാജും രജനികാന്തും ഒന്നിക്കുന്നുവെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News