‘ഇന്ത്യയുടെ ഉന്നമനം എന്നും മനസില്‍ കൊണ്ടു നടന്നയാളാണ് രത്തന്‍ ടാറ്റ’; ഓര്‍മ്മകള്‍ പങ്കുവെച്ച് സുന്ദര്‍ പിച്ചൈ

ratan tata

രത്തന്‍ ടാറ്റയുമായുള്ള അവസാന കൂടിക്കാഴ്ചയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. ഇന്ത്യയിലെ ആധുനിക ബിസിനസ് നേതൃത്വത്തെ നയിക്കുകയും വികസിപ്പിക്കുകയും ചെയ്‌ത പ്രതിഭയായിരുന്നു അദേഹം എന്നാണ് പിച്ചൈ അനുസ്മരിച്ചത്.

‘ഗൂഗിളിന്‍റെ ഓഫീസില്‍ വച്ച് രത്തന്‍ ടാറ്റയുമായി അവസാനം നടത്തിയ കൂടിക്കാഴ്ചയില്‍ വെമോയുടെ പുരോഗതിയെ കുറിച്ച് സംസാരിച്ചു എന്നാണ് പിച്ചൈ പറഞ്ഞത്. രത്തൻ ടാറ്റയുടെ കാഴ്‌ചപ്പാട് പ്രചോദനകരമായിരുന്നു. ഇന്ത്യയുടെ ഉന്നമനം എന്നും മനസില്‍ കൊണ്ടുനടന്നയാളാണ് രത്തന്‍ ടാറ്റ എന്ന് സുന്ദര്‍ പിച്ചൈ കുറിച്ചു. അസാധാരണമായ ബിസിനസ് പാടവവും ജീവകാരുണ്യ രംഗത്തെ ലെഗസിയും ബാക്കിയാക്കിയാണ് അദ്ദേഹം യാത്രയായത് എന്നാണ് സുന്ദർ പിച്ചൈ പറഞ്ഞത്.

ഇന്ത്യയെ കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ എന്നും അദേഹം അതീവശ്രദ്ധ പുലര്‍ത്തി. രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ അദേഹത്തിന്‍റെ എല്ലാ പ്രിയപ്പെട്ടവരെയും അഗാധമായ അനുശോചനം അറിയിക്കുന്നു’ എന്നും സുന്ദര്‍ പിച്ചൈ എക്‌സില്‍ കുറിച്ചു.

ALSO READ: വിട വാങ്ങിയത് ടാറ്റ ഗ്രൂപ്പിനെ ലോകോത്തരമാക്കി മാറ്റിയ ദേശസ്നേഹിയും മനുഷ്യ സ്നേഹിയുമായ വ്യവസായി

അതേസമയം മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയില്‍ ആയിരുന്നു രത്തന്‍ ടാറ്റയുടെ അന്ത്യം. രത്തന്‍ ടാറ്റയുടെ സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here