സിപിഐഎം മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രകമ്മിറ്റിയംഗവും അഖിലേന്ത്യാ കര്‍ഷക തൊഴിലാളിയുണിയന്‍ നേതാവുമായിരുന്ന സുനീത് ചോപ്ര അന്തരിച്ചു.81 വയസായിരുന്നു ലണ്ടനിലെ സ്‌കുള്‍ ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസ് വിദ്യാര്‍ഥി ആയിരിക്കെ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചു. പഠനം പൂര്‍ത്തിയാക്കിയശേഷം പലസതീനിലേക്ക് പോയി അവിടെ പലസ്തീന്‍ വിമോചന പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ജെഎന്‍യുവില്‍ എത്തി സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായി. ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്റെ ഭരണഘടന എഴുതിയുണ്ടാക്കിയതില്‍ ഒരാളാണ് .
1980ല്‍ ഡിവൈഎഫ്‌ഐ രൂപീകരിച്ചപ്പോള്‍ ആദ്യ ട്രഷറര്‍ ആയി. 1995ല്‍ സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗമായി. 1991മുതല്‍ 2023വരെ അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂണിയന്റെ ജോയിന്റ് സെക്രട്ടറിയായിരുന്നു. ഇന്ത്യയിലെ പ്രശസ്ത കലാനിരൂപകരിലൊരാളായിരുന്ന സുനീത് ചോപ്രയുടെ പംക്തി മിക്ക ദേശീയ പത്രങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here