ബിജെപി പരിപാടിയിൽ മഹാത്മാ ഗാന്ധിയുടെ ഇഷ്ടപ്പെട്ട ഭജൻ ആയ ‘രഘുപതി രാഘവ രാജാറാം’ ആലപിച്ച നാടോടി ഗായികക്കെതിരെ ഹിന്ദുത്വവാദികളുടെ അതിക്രമം. ഒടുവിൽ ഗായികയെക്കൊണ്ട് ജയ് ശ്രീരാം വിളിപ്പിച്ച് മാപ്പ് പറയേണ്ടി വന്നു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി പട്‌നയിൽ നടന്ന ‘മെയിൻ അടൽ രഹുംഗ’ എന്ന പരിപാടിയിലാണ് ബിഹാറി നാടോടി ഗായികയായ ദേവി ഭജൻ ആലപിച്ചത്.
ഈശ്വർ അല്ലാഹ് തേരോ നാം, സബ്കോ സന്മതി ദേ ഭഗവാൻ എന്ന ഭാഗം എത്തിയതോടെ വേദിയിൽ ഉണ്ടായിരുന്ന ഹിന്ദുത്വവാദികൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ‘ഈശ്വരനും അല്ലാഹുവും രണ്ടും നിന്‍റെ പേരുകളാണ്; ദൈമേ എല്ലാ ആളുകൾക്കും സദ് ബുദ്ധി നൽകണേ’ എന്നർത്ഥം വരുന്ന വരിയാണ് ഇവരെ വിളറി പിടിപ്പിച്ചത്.
എന്നാൽ, താൻ ശ്രീരാമനെ വിളിച്ചപേക്ഷിക്കുകയാണെന്ന അവരുടെ വിശദീകരണം പ്രതിഷേധക്കാരുടെ രോഷത്തെ തണുപ്പിച്ചില്ല. ‘ദൈവം നമുക്ക് ഓരോരുത്തർക്കും അവകാശപ്പെട്ടതാണ്. രാമനെ ഓർമിപ്പിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശ്യം. ഞാൻ രാമനെയും സീതയെയും ഓർത്തു’വെന്ന് ഗായിക മൈക്കിൽ പ്രതിഷേധക്കാരോട് പറഞ്ഞു. ഈ സമയത്ത് ഒരു നേതാവ് മൈക്കെടുത്ത് ‘ജയ് ശ്രീറാം’ എന്ന് വിളിച്ചു.
ഗായികയോട് ക്ഷമാപണം നടത്താനും ആവശ്യപ്പെട്ടു. ഞാൻ ഈ ഗാനം ആലപിച്ചത് ഭഗവാൻ രാമനു വേണ്ടിയാണെന്നും നമ്മൾ ഹിന്ദുക്കൾ എല്ലാവരെയും ഉൾക്കൊള്ളുന്നു; ഈ പാട്ടു കേട്ട് നിങ്ങൾ വേദനിക്കേണ്ട കാര്യമില്ലെന്നും മൈക്കിലൂടെ പറഞ്ഞെങ്കിലും പ്രതിഷേധം കനത്തു. തുടർന്ന്, ജയ് ശ്രീരാം വിളിച്ച് മാപ്പു പറഞ്ഞ് തടിയൂരുകയായിരുന്നു. സംഭവത്തിൽ ബിജെപിക്കെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനവുമായി രംഗത്തെത്തി.
ഗാന്ധിജിയുടെ പേരിൽ നിർമിച്ച ഓഡിറ്റോറിയത്തിൽ, ‘ജെയ് സീതാറാമി’നു പകരം ‘ജെയ് ശ്രീറാം’ വിളിച്ച് സംഘികൾ സീതാ മാതാവ് ഉൾപ്പെടെയുള്ള സ്ത്രീകളെ അപമാനിക്കുകയാണെന്ന് ആർജെഡി തലവൻ ലാലു പ്രസാദ് പറഞ്ഞു.
देश का पता नहीं लेकिन बिहार को भाजपा कार्यकर्ता ग़लत दिशा में ले जा रहे हैं, पटना में एक भोजपुरी गायक ने गांधी जी का लिखा हुआ ईश्वर अल्लाह तेरा नाम गीत एक समारोह में गा दिया वहाँ मौजूद कार्यकर्ताओं ने उनके ख़िलाफ़ हूटिंग की, उनको मंच पर ही माफ़ी माँगनी पड़ी..अश्विनी चौबे को भी… pic.twitter.com/2rvxSsPyjg
— Vinay Kumar (@hislopia) December 26, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here