‘ഒരു റണ്‍ എടുക്കണമെങ്കില്‍ എനിക്ക് 40 ബോള്‍സ് വേണ്ടിവരും അപ്പോഴാണ് മാക്‌സ്‌വെല്ല് 40 പന്തില്‍നിന്ന് സെഞ്ചറി തികച്ചത്; ഗവാസ്‌കര്‍

ഗ്ലെന്‍ മാക്സ്‌വെല്ലിനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കര്‍. മാക്‌സ്‌വെല്ല് നെതര്‍ലന്‍ഡ്‌സിനെതിരെ അതിവേഗ സെഞ്ചറി നേടിയതിനു ശേഷമാണ് ഗവാസ്‌കറിന്റെ പ്രതികരണം. ഒരു റണ്‍ എടുക്കണമെങ്കില്‍ തനിക്ക് 40 ബോള്‍സ് വേണ്ടിവരുമെന്നും അപ്പോഴാണ് മാക്‌സ്വെല്‍ 40 പന്തില്‍നിന്ന് സെഞ്ചറി തികച്ചതെന്നും ഗാവസ്‌കര്‍ പറഞ്ഞു.

Also Read: കേന്ദ്രത്തിന് തിരിച്ചടി, പ്രചാരണ യാത്ര നിർത്തി വെക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ലോകകപ്പിലെ ആദ്യ നാലു കളികളില്‍നിന്ന് 49 റണ്‍സ് നേടാന്‍ മാത്രമാണു മാക്‌സ്‌വെല്ലിനു സാധിച്ചത്. എന്നാല്‍ നെതര്‍ലന്‍ഡിസുമായുള്ള കളിയില്‍ ബൗളര്‍മാരെ ഞെട്ടിച്ചുകൊണ്ടായിരുന്നു മാക്‌സ്‌വെല്ലിന്റെ പ്രകടനം. ‘ആദ്യ പന്തു മുതല്‍ ഗാലറിയെ ലക്ഷ്യമിട്ടാണ് മാക്‌സ്‌വെല്‍ ബാറ്റു ചെയ്തത്.മാക്സ്‌വെല്ലിന് അദ്ദേഹത്തിന് ഇഷ്ടമുള്ള ഇടത്തേക്കു പന്തെത്തിക്കാനാകുന്നുണ്ട്. ഒരു ബോളര്‍ക്കും അദ്ദേഹത്തിനെതിരെ നിയന്ത്രണം ലഭിക്കുന്നില്ല. സെഞ്ചറിയിലെ അവസാന 50 റണ്‍സ് നേടിയത് 13 പന്തുകളില്‍നിന്നാണ് – വാട്‌സന്‍ പറഞ്ഞു’

Also Read:  വീണ്ടും തോല്‍വി ഏറ്റുവാങ്ങി ഇംഗ്ലണ്ട്; ശ്രീലങ്കയ്ക്ക് എട്ടുവിക്കറ്റിന്റെ ജയം

ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്റെ 40ാം ഓവറിലാണ് മാക്‌സ്‌വെല്‍ ബാറ്റു ചെയ്യുന്നതിനായി ഗ്രൗണ്ടിലെത്തിയത്. 44 പന്തുകളില്‍നിന്നു താരം നേടിയത് 106 റണ്‍സ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News