ഇന്ത്യ- ബംഗ്ലാദേശ് ടെസ്റ്റില്‍ കോലിക്ക് ‘തരംതാഴ്ത്തല്‍’; നീരസം വ്യക്തമാക്കി ഗവാസ്‌കര്‍

GAVASKAR

കാണ്‍പൂര്‍ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ നാലാം ദിനത്തില്‍ ഇന്ത്യന്‍ റണ്‍ മെഷീന്‍ വിരാട് കോലിയെ ബാറ്റിംഗ് ഓര്‍ഡര്‍ മാറ്റി ഇറക്കിയതില്‍ നീരസം പരസ്യമാക്കി സുനില്‍ ഗവാസ്‌കര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ നാലാമനായി ഇറങ്ങി 9,000-ത്തോളം റണ്‍സ് എടുത്തയാളെ കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നതെന്ന് ഗവാസ്‌കര്‍ പറഞ്ഞു.

ALSO READ; ‘കമല്‍ സാറിന്റെ കൂടെ എനിക്ക് പകരം ആ റോള്‍ ജയറാം ചെയ്തു, അത് നന്നായെന്ന് പിന്നീട് തോന്നി’: അരവിന്ദ് സ്വാമി

യശസ്വി ജയ്‌സ്വാള്‍ പുറത്തായപ്പോള്‍ കോലിയെ ഇറക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും റിഷഭ് പന്ത് ആണ് പകരമെത്തിയത്. ഈ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്ന തരത്തില്‍ പന്തിന് മികവ് പുലര്‍ത്താനുമായില്ല. 11 പന്തില്‍ നിന്ന് ഒമ്പത് റണ്‍സ് ആണ് പന്ത് എടുത്തത്.

ALSO READ; സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്, 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

അഞ്ചാമനായി ഇറങ്ങിയ കോലി, 35 ബോളില്‍ നിന്ന് 47 റണ്‍സെടുത്തു. വേഗതയേറിയ 27,000 അന്താരാഷ്ട്ര റണ്‍സ് എന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് കോലി ഈ ഇന്നിംഗ്‌സില്‍ മറികടന്നിട്ടുമുണ്ട്. 623 ഇന്നിംഗ്‌സില്‍ നിന്ന് സച്ചിന്‍ ഈ റെക്കോര്‍ഡ് എടുത്തപ്പോള്‍ 594ാം ഇന്നിംഗ്‌സിലായിരുന്നു കോലിയുടെ മറികടക്കല്‍. ശ്രീലങ്കന്‍ മുന്‍ താരം കുമാര്‍ സങ്കക്കാര, ഓസ്‌ട്രേലിയന്‍ മുന്‍ താരം റിക്കി പോണ്ടിംഗ് എന്നിവരും ഈ റെക്കോര്‍ഡ് നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News