വാക്‌പോര്, കൊഹ്ലിക്കും ഗൗതം ഗംഭീറിനുമെതിരെ സുനില്‍ ഗവാസ്‌കര്‍

ഐപിഎല്ലില്‍ ആര്‍സിബി- ലക്‌നൗ മത്സരത്തിനിടയില്‍ വാക്‌പോര് നടത്തിയ കൊഹ്ലിക്കും ഗൗതം ഗംഭീറിനുമെതിരെ മുന്‍ താരം സുനില്‍ ഗവാസ്‌കര്‍. കൊമ്പുകോര്‍ത്തതിന് ഇരുവര്‍ക്കും നല്‍കിയ ശിക്ഷ കുറഞ്ഞു പൊയെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. ഇരുവര്‍ക്കും മാച്ച് ഫീയുടെ 100ശതമാനം പിഴയാണ് ശിക്ഷ വിധിച്ചത്.

ഐപിഎല്ലിന്റെ ആദ്യ സീസണില്‍ ഹര്‍ഭജന്‍ സിങ് ശ്രീശാന്തിനെ തല്ലിയതുമായി താരതമ്യം ചെയ്തായിരുന്നു ഗാവസ്‌കറുടെ പ്രതികരണം. പിഴ വിധിക്കുന്നതിന് പകരം ചില മത്സരങ്ങളില്‍ നിന്നു രണ്ട് പേരെയും മാറ്റി നിര്‍ത്തുകയാണ് വേണ്ടതെന്നും ഗാവസ്‌കര്‍ വ്യക്തമാക്കി.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എന്തെങ്കിലും ചെയ്യുകയാണ് വേണ്ടത്. കുറച്ചു മത്സരങ്ങള്‍ ഇരുവരും പുറത്തിരിക്കട്ടെ. മുന്‍പ് ഹര്‍ഭജന്‍- ശ്രീശാന്ത് പ്രശ്നമുണ്ടായപ്പോള്‍ ഹര്‍ഭജനെ ചില മത്സരങ്ങളില്‍ നിന്നു വിലക്കി. അതുപോലെയാണ് ഇവിടെയും വേണ്ടത്. അത്തരം പ്രശ്നങ്ങള്‍ ടീമിനെ ബാധിക്കാതിരിക്കാനുമുള്ള കാര്യങ്ങള്‍ ഉറപ്പാക്കുകയാണ് ചെയ്യേണ്ടത്.’

‘100 ശതമാനം മാച്ച് ഫീ എന്നു എനന്തുകൊണ്ട് ഉദ്ദേശിക്കുന്നത് കോഹ്ലി ഒരു കോടി പിഴയടക്കണമെന്നാണ് പറയുന്നത്. 100 ശതമാനം എന്നു പറയുമ്പോള്‍ എല്ലാ മത്സരങ്ങളും കൂടി കണക്കാക്കിയാണോ. 17 കോടിയാണ് ആര്‍സിബിയില്‍ കോഹ്ലിക്ക് കിട്ടുന്നത്. അതുമുഴുവന്‍ പിഴയക്കണമെന്നാണോ? ഗംഭീറിന്റെ ശിക്ഷാ തുക എന്താണെന്ന് എനിക്കറിയില്ല.ഗാവസ്‌കര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News