പന്തിനെയും ചൊറിഞ്ഞ് ഗവാസ്‌കര്‍; പണം കണ്ടാണ് ഡല്‍ഹി വിട്ടതെന്ന്, മറുപടിയുമായി താരം

rishabh-pant-sunil-gavaskar

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2025 മെഗാ ലേലത്തില്‍ ഏറ്റവുമധികം ആവശ്യക്കാരുണ്ടാകുന്ന പേര് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് എന്നത് ആയിരിക്കും. ഇപ്പോൾത്തന്നെ റെക്കോർഡ് ബേസ് വിലയാണ് അദ്ദേഹത്തിന്. ഈ സാഹചര്യത്തിൽ പന്തിനെ ചൊറിഞ്ഞിരിക്കുകയാണ് സുനിൽ ഗവാസ്കർ.

നിലനിര്‍ത്താനുള്ള ഫീയെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് പന്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വിട്ടതെന്ന് ഗവാസ്കർ പറഞ്ഞു. ഐപിഎല്‍ 2025 ലേലത്തിന് മുന്നോടിയായി സ്റ്റാര്‍ സ്പോര്‍ട്സ് പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യമുള്ളത്. ലേലത്തില്‍ തങ്ങളുടെ യഥാര്‍ഥ മൂല്യം മനസ്സിലാക്കാന്‍ മുന്‍നിര കളിക്കാര്‍ ചിലപ്പോള്‍ ഫ്രാഞ്ചൈസി വിടുമെന്ന് ഗവാസ്‌കര്‍ ഊന്നിപ്പറഞ്ഞു. പന്തിന്റെ കാര്യവും ഇതുതന്നെയാണെന്ന് ചൂണ്ടിക്കാണിച്ച ഗവാസ്‌കര്‍, ലേലത്തില്‍ താരം ഒരിക്കല്‍ കൂടി ഡല്‍ഹി ലക്ഷ്യമിടുമെന്ന് പ്രതീക്ഷിക്കുന്നതായും പറയുന്നു.

Read Also: മിന്നു മണി ഇന്ത്യന്‍ ടീമിലേക്ക്; ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു

ഇതിന് മറുപടിയുമായി പന്ത് രംഗത്തെത്തി. പക്ഷേ, അങ്ങനെയല്ലെന്ന് പന്ത് സ്ഥിരീകരിച്ചു. ഡൽഹി വിട്ടത് പണവുമായി ബന്ധപ്പെട്ട് അല്ലെന്ന് താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. എനിക്ക് ഉറപ്പായും പറയാന്‍ കഴിയും, പണവുമായി ബന്ധപ്പെട്ടായിരുന്നില്ല എന്റെ റെൻ്റൻഷൻ വിഷയം,’ റിഷഭ് പന്ത് എക്സിലെ പോസ്റ്റിനുള്ള റിപ്ലൈ ആയി കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News