ഇത് സുനില്‍ കനുഗൊലു; കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയശില്‍പി

കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയം പോലെ തന്നെ കോണ്‍ഗ്രസിന്റെ വിജയവും ആഘോഷിക്കപ്പെടുകയാണ്. ഒരു പക്ഷേ കോണ്‍ഗ്രസ് പോലും ഇത്ര വലിയൊരു വിജയം പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. കോണ്‍ഗ്രസിന് ഇത്രവലിയ വിജയം സമ്മാനിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ച കരങ്ങളിലൊന്ന് രാഷ്ട്രീയ തന്ത്രജ്ഞനായ സുനില്‍ കനുഗൊലുവിന്റെയാണ്. അദ്ദേഹത്തെ രംഗത്തിറക്കിയാണ് ഇത്തവണ കോണ്‍ഗ്രസ് കര്‍ണാടകയില്‍ വിജയം സ്വന്തമാക്കിയത്.

പ്രശസ്ത തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ വലംകൈയായിരുന്നു കര്‍ണാടക സ്വദേശിയായ സുനില്‍ കനുഗൊലു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സുനില്‍ കനുഗൊലു കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായി നിയമിതനായത്. 2014 ല്‍ നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാന പങ്കുവഹിക്കുകയും ബിജെപിയുടെ അസോസിയേഷന്‍ ഓഫ് ബില്യണ്‍ മൈന്‍ഡ്സിന്റെ തലവനായും സുനില്‍ കനുഗൊലു പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, കര്‍ണാടക എന്നിവിടങ്ങളിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തിട്ടുണ്ട്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര ആസൂത്രണം ചെയ്തത് സുനില്‍ കനുഗൊലുവാണ്.

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനായി രൂപീകരിച്ച ടാസ്‌ക് ഫോഴ്സിലെ അംഗമായി സുനില്‍ കനുഗൊലുവിനെ സോണിയ ഗാന്ധി തെരഞ്ഞെടുത്തിരുന്നു. ബിജെപിക്കെതിരെ കോണ്‍ഗ്രസിനെ ശക്തവും വിജയിക്കുന്നതുമായ മത്സരാര്‍ത്ഥിയാക്കി മാറ്റുക എന്നതാണ് സുനില്‍ കനുഗൊലുവിന്റെ പ്രധാന ചുമതല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News