‘ഭക്ഷണത്തില്‍ കുറച്ച് തക്കാളി മാത്രം, തക്കാളിയുടെ വിലക്കയറ്റം എന്റെ അടുക്കളയേയും ബാധിച്ചിട്ടുണ്ട്’: സുനില്‍ ഷെട്ടി

കാലഘട്ടത്തിനനുസരിച്ച് നിരവധി കഥാപാത്രങ്ങളിലൂടെ പ്രേകഷ ഹൃദയം കീഴടക്കിയ നടനാണ് ബോളിവുഡ് താരം സുനില്‍ ഷെട്ടി. ഇപ്പോഴിതാ പച്ചക്കറി വിലക്കയറ്റത്തെപ്പറ്റിയുള്ള താരത്തിന്റെ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സൂപ്പര്‍ സ്റ്റാര്‍ ആയതുകൊണ്ട് വിലക്കയറ്റം തന്നെ ബാധിക്കില്ലെന്നാണ് പുറമേയുള്ളവര്‍ കരുതുന്നതെന്നും എന്നാല്‍ അങ്ങനെ അല്ല കാര്യങ്ങളെന്നും സുനില്‍ ഷെട്ടി പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ ഈ പ്രതികരണം.

Also Read- വര്‍ക്കലയില്‍ വിവാഹദിനം കൊല്ലപ്പെട്ട രാജുവിന്റെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയായി

രണ്ടോ മൂന്നോ ദിവസത്തേക്കുള്ള പച്ചക്കറികളാണ് തന്റെ ഭാര്യ വാങ്ങാറുള്ളതെന്ന് സുനില്‍ ഷെട്ടി പറയുന്നു. ശുദ്ധമായ ഫ്രഷ് പച്ചക്കറികള്‍ കഴിക്കുന്നതാണ് തനിക്ക് താത്പര്യം. തക്കാളിയുടെ വിലക്കയറ്റം തന്റെ അടുക്കളയേയും ബാധിച്ചിട്ടുണ്ടെന്നും സുനില്‍ ഷെട്ടി പറഞ്ഞു. അടുത്തകാലത്തായി വളരെ കുറച്ച് തക്കാളി മാത്രമേ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുള്ളൂ എന്നും സുനില്‍ ഷെട്ടി പറയുന്നു.

Also Read- ബാറിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

ആപ്പുകളില്‍ ഓരോ ഭക്ഷ്യവസ്തുക്കളുടെയും വില നിലവാരം കണ്ടാല്‍ ഞെട്ടിപ്പോകും. കടകളില്‍ നിന്ന് വാങ്ങിക്കുന്നതിനെക്കാള്‍ എത്രയോ വില കുറവാണത്. ഇത്തരം ആപ്പുകള്‍ ഉപയോഗിച്ചാണ് അടുക്കളയിലേക്ക് സാധനങ്ങള്‍ വാങ്ങുന്നത്. ഇങ്ങനെ വാങ്ങുന്ന പച്ചക്കറികള്‍ ഫ്രഷാണെന്നും സുനില്‍ ഷെട്ടി പറയുന്നു. റസ്റ്റോറന്റ് വ്യവസായി കൂടി ആയതിനാല്‍ പലപ്പോഴും താന്‍ വില പേശാറുണ്ട്. പക്ഷേ തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ എല്ലാവരേയും പോലെ തനിക്കും രുചിയിലും ഗുണമേന്മയിലും വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News