അഭ്യൂഹങ്ങൾ തള്ളി എൻ സി പി അജിത് പക്ഷം; ആരും ശരദ് പക്ഷത്തേക്ക് പോകില്ലെന്ന് സുനിൽ തത്കരെ

മഹാരാഷ്ട്രയിൽ ലോക് സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെ തുടർന്നുണ്ടായ അഭ്യൂഹങ്ങൾ തള്ളി എൻ സി പി അജിത് പക്ഷം സംസ്ഥാന പ്രസിഡന്റ് സുനിൽ തത്കരെ. കഴിഞ്ഞ ദിവസം അജിത് പവാറിന്റെ വസതിയിൽ ചേർന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തത്കരെ.

ALSO READ: ‘വരൂ പോകാം പറക്കാം’, ബഹിരാകാശ നിലയത്തിൽ നൃത്തം ചെയ്യുന്ന ഇന്ത്യൻ വംശജ സുനിത വില്യംസും സംഘവും: വീഡിയോ

എൻ സി പി അജിത് പക്ഷത്തെ എം എൽ എ മാർ ശരദ് പവാർ പക്ഷത്തേക്ക് മടങ്ങുമെന്ന അഭ്യൂഹം അടിസ്ഥാന രഹിതമെന്ന് സുനിൽ തത്കരേ പറഞ്ഞു. 19 എം എൽ എ മാർ ശരദ് പവാർ പക്ഷവുമായി ബന്ധപ്പെട്ടെന്ന റിപോർട്ടുകൾക്ക് പിന്നാലെയാണ് എൻ സി പി സംസ്ഥാന പ്രസിഡന്റിന്റെ പ്രതികരണം. അജിത് പക്ഷം എൻ ഡി എ വിടുമെന്ന അഭ്യൂഹവും തത്കരേ തള്ളി. അതേസമയം കഴിഞ്ഞ ദിവസം അജിത് പവാറിന്റെ വസതിയിൽ ചേർന്ന തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ നിന്ന് 5 എംഎൽഎമാർ വിട്ടു നിന്നു.

ALSO READ: പാർലമെന്റിൽ വ്യജ രേഖ ഉപയോഗിച്ച് കടക്കാൻ ശ്രമം നടത്തിയ മൂന്ന് പേർ പിടിയിൽ

സഖ്യ കക്ഷികളായ ബിജെപിയുടെയും ശിവസേന ഷിൻഡെ പക്ഷത്തിന്റെയും പിന്തുണ ലഭിക്കാതിരുന്നതാണ് ബാരാമതി അടക്കമുള്ള മണ്ഡലങ്ങളിൽ തോൽവിക്ക് കാരണമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. വിഷയത്തിൽ അതൃപ്തി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്ന് അജിത് പവർ പറഞ്ഞു. ലോക്‌സഭ സീറ്റിൽ നാല് സീറ്റുകളിൽ മത്സരിച്ച എൻ സി പി അജിത് പവാർ പക്ഷത്തിന് ഒരു സീറ്റിൽ മാത്രമാണ് ജയിക്കാനായത്. ബാരാമതിയിലെ തോൽവി പാർട്ടിയുടെ കരുത്ത് ചോർത്തിയെന്നാണ് യോഗം വിലയിരുത്തിയത്. അജിത് പവാറിന്റെ നിയമസഭാ മണ്ഡലത്തിൽ പോലും പിന്നിലായതിന്റെ കാരണം തേടിയ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞാണ് സുനേത്ര പ്രതികരിച്ചത്. അതേസമയം ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയാണ് 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ മികച്ചപ്രകടനം കാഴ്ചവെച്ചത്.

ചിഹ്നവും ഭൂരിപക്ഷം നേതാക്കളും അജിത് പവാർ പക്ഷം റാഞ്ചിയെടുത്തിട്ടും പുതിയ ചിഹ്നവുമായി മത്സരിച്ച 10 സീറ്റുകളിൽ 8 സീറ്റുകളിലും വിജയം ഉറപ്പിച്ച ശരദ് പവാർ തന്നെയാണ് മഹാരാഷ്ട്രയിലെ കരുത്തനായ നേതാവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News