കെജ്‌രിവാളിനെ ഇല്ലാതാക്കാൻ ശ്രമം നടക്കുന്നതായി സുനിത കെജ്‌രിവാൾ

കെജ്‌രിവാളിനെ ഇല്ലാതാക്കാൻ ശ്രമം നടക്കുന്നതായി സുനിത കെജ്‌രിവാൾ. ജനങ്ങളെ സേവിക്കാൻ ജോലി ഉപേക്ഷിച്ച ആളാണ് അരവിന്ദ് കെജ്‌രിവാൾ. പാവപ്പെട്ടവർക്ക് വേണ്ടി ദില്ലിയിൽ സ്കൂളുകൾ മൊഹല്ല ക്ലീനിക്കുകൾ അടക്കം നിരവധി കാര്യങ്ങൾ ചെയ്തു. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച നേതാക്കളെ ജയിലിലാക്കിയെന്നും സുനിത കെജ്‌രിവാൾ പറഞ്ഞു. ജാർഖണ്ഡിലെ ഇന്ത്യ റാലിയിൽ സംസാരിക്കുകയായിരുന്നു സുനിത കെജ്‌രിവാൾ.

ALSO READ: മാതൃകാ പെരുമാറ്റ ചട്ടലംഘനം; ഷാഫി പറമ്പിലിന് കലക്ടറുടെ നോട്ടീസ്

ഭക്ഷണ സമയത്ത് പോലും ക്യാമറ നിരീക്ഷണത്തിലാണ് കെജ്‌രിവാൾ. പ്രമേഹത്തിന് ഇൻസുലിൻ പോലും നൽകുന്നില്ല. അരവിന്ദ് കെജ്‌രിവാൾ കൊലപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും സുനിത കെജ്‌രിവാൾ ആരോപിച്ചു.

ALSO READ: പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തിന് മാതൃകയായത് കേരളം , സിബിഐയേയും ഇഡിയേയും പൊളിറ്റിക്കൽ ടൂളായി ഉപയോഗിക്കുകയാണ് കേന്ദ്രം: സീതാറാം യെച്ചൂരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News