കുതിച്ചുയരാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ സുനിത വില്ല്യംസിന്റെയും ബുച്ച് വിൽമോറിന്റെയും ബഹിരാകാശയാത്ര വീണ്ടും മാറ്റിവെച്ചു.തകരാർ പരിഹരിക്കാൻ മതിയായ സമയമില്ലെന്നും വിക്ഷേപണം മാറ്റിവെക്കുകയാണെന്നും നാസ അറിയിച്ചു.ബഹിരാകാശ യാത്രക്കായി ഇരുവരും പേടകത്തിൽ പ്രവേശിച്ചിരുന്നു.
യുഎസിലെ ഫ്‌ളോറിഡയിൽ നിന്ന് ശനിയാഴ്ച്ച വിക്ഷേപണം നടത്താനിരിക്കെയാണ് അറ്റ്‌ലസ് വി റോക്കറ്റ് ഉപയോഗിച്ച് ലിഫ്റ്റ് ഓഫിന് മിനിറ്റുകൾക്ക് മുമ്പ് ദൗത്യം മാറ്റിവെച്ചത്. ഗ്രൗണ്ട് ലോഞ്ച് സീക്വൻസറി കമ്പ്യൂട്ടറാണ് ബോയിങ് സ്റ്റാർലൈനറിന്റെ സാങ്കേതിക തകരാർ കണ്ടെത്തിയത്.ബോയിങ് സ്റ്റാർലൈനിന്റെ രണ്ടാമത്തെ വിക്ഷേപണമാണ് മിനിറ്റുകൾക്ക് മുമ്പ് മാറ്റി വെയ്ക്കുന്നത്. ഇരുവരും പുറത്തുകടന്ന് കെന്നഡി സ്‌പേസ് സെൻ്ററിലെ ക്രൂ ക്വാർട്ടേഴ്സിലേക്ക് മടങ്ങി.
ഇതിന് മുമ്പ് ശ്രമം സാങ്കേതിക തകരാർ മൂലം വിക്ഷേപണത്തിന് മണിക്കൂറുകൾക്ക് മുമ്പ് മാറ്റിവച്ചിരുന്നു. റോക്കറ്റിലെ ഓക്സിജൻ വാൽവിൽ തകരാറ് കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിയത്. സുനിത വില്യംസും ബുച്ച് വിൽമോറും വിക്ഷേപണത്തിനായി പേടകത്തിൽ പ്രവേശിച്ചിരുന്നു. വിക്ഷേപണം മാറ്റിവെച്ചതോടെ ഇവരെ പേടകത്തില്‍ നിന്ന് തിരിച്ചിറക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here