എ പി സജിഷ-
പേടകം തകരാറിലായതിനെ തുടർന്ന് രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ തുടരുന്ന സുനിതാ വില്യംസ് നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ട്. യാത്രികർ ഫെബ്രുവരി വരെ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ തുടരുമെന്നാണ് നാസ അറിയിച്ചത്.
സ്പേസ് അനീമിയ ആണ് സുനിത വില്യംസ് ഇപ്പോൾ നേരിടുന്ന പ്രശ്നം. ചുവന്ന രക്താണുക്കൾ ക്രമാതീതമായി കുറയുന്ന പ്രശ്നമാണിത്. മൈക്രോ ഗ്രാവിറ്റി കാരണം ഭൂമിയിലേക്കാൾ വേഗത്തിലാവും അളവ് കുറയുക. തളർച്ചയാണ് ഇതിൻറെ പ്രധാന ലക്ഷണം. യാത്രികർക്ക് കാഴ്ച ശക്തിക്കും നേരിയ പ്രശ്നം വന്നിരുന്നു.
ജൂണ്‍ അഞ്ചിനാണ് സുനിത വില്യംസും ബുഷ് വിൽമോറും ബഹിരാകാശത്തേക്ക് പോയത്. എട്ട് ദിവസത്തെ ദൗത്യത്തിന് ശേഷമായിരുന്നു മടങ്ങിവരേണ്ടത്, എന്നാൽ സ്റ്റാർലർ പേടകം തകരായതിനെ കുറിച്ച് തിരിച്ചു വരാനായില്ല. നാല് മാസത്തിനടുത്തായി ബഹിരാകാശ നിലയത്തിൽ കുരുങ്ങിക്കിടക്കുകയാണ്.
Also Read; വയനാട് ദുരിതബാധിതര്‍ക്ക് വീട് നിര്‍മിക്കാന്‍ തട്ടുകട നടത്തി ഡിവൈഎഫ്‌ഐ ; സമാഹരിച്ചത് ഒരുലക്ഷത്തിലധികം
സ്പേസ് എക്സ് പേടകം ബഹിരാകാശ നിലയത്തില്‍ എത്തിയ ശേഷം ഫെബ്രുവരിയിലാണ് യാത്രികരെ ഭൂമിയിൽ എത്തിക്കാനാവുക. ഈ പേടകം സെപ്തംബറിലാണ് പുറപ്പെടുക. അതുവരെ വില്യംസും വിൽമോറും രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ തുടരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here