‘എനിക്ക് ആരോഗ്യ പ്രശ്നങ്ങളില്ല, കവിളൊട്ടിയത് ഭൂഗുരുത്വമില്ലായ്മ കൊണ്ട്’: സുനിത വില്യംസ്

Sunita Williams

ഈ അടുത്തിടെ നമ്മുടെ എല്ലാവരിലും ആശങ്കയുണ്ടാക്കിയ രണ്ടാളുകളാണ് സുനിത വില്യംസും, ബുച്ച് വിൽമോറും. മുമ്പ് പലതവണ ദൗത്യത്തിനായി പോയിട്ടുണ്ടെങ്കിലും ഇത്തവണ അപ്രതീക്ഷിതമായായിരുന്നു സുനിത വില്യംസിനും, ബുച്ച് വിൽമോറിനും ബഹിരാകാശ നിലയത്തില്‍ ദീര്‍ഘനാള്‍ കഴിയേണ്ടി വന്നത്. അതിനിടെ മെലിഞ്ഞ് കവിളൊട്ടിയ നിലയിൽ ബഹിരാകാശ നിലയത്തില്‍ നിന്നുള്ള ചിത്രങ്ങളിൽ പുറത്ത് വന്നത് ആശങ്കയ്ക്കിടയാക്കിയിരുന്നു.

എന്നാൽ തന്റെ ആരോഗ്യത്തെക്കുറിച്ച് ലോകമെമ്പാടുമുള്ള ആളുകളുടെ ആശങ്കയിൽ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബഹിരാകാശ യാത്രിക സുനിത വില്യംസ്. താൻ ഭൂമിയിൽ നിന്ന് പുറപ്പെട്ട അതേ ഭാരം തന്നെയാണ് നിലവിലുള്ളത്. ബഹിരാകാശത്തെ മൈക്രോ ഗ്രാവിറ്റിയെ ചെറുക്കാൻ കർശന വ്യായാമ മുറകൾ ചെയ്യുന്നതിനാലാണ് തന്റെ ശരീരം രൂപം മാറിയതെന്ന് സുനിത നാസ പുറത്തുവിട്ട വീഡിയോയിലൂടെ പ്രതികരിച്ചു.

ALSO READ; മാനസികസമ്മര്‍ദ്ദം കുറയ്ക്കാം; ‘ചിരി’പദ്ധതിയുമായി കേരള പൊലീസ്

താൻ ദിനംപ്രതി എക്‌സർസൈസ് ബൈക്ക് ഓടിക്കുകയും ട്രെഡ്മില്ലിൽ ഓടുകയും ഭാരം പൊക്കുകയും ചെയ്യുന്നുണ്ട്. ഈ അധ്വാനങ്ങളാണ് തന്റെ രൂപമാറ്റത്തിന് കാരണം. തന്റെ വ്യായാമം കാരണം അരയ്ക്ക് താഴെയുള്ള ഭാഗത്തെ പേശികളുടെ വണ്ണം കൂടിയിട്ടുണ്ട് എന്നാൽ അരയ്ക്ക് മുകളിലുള്ള ഭാഗം വണ്ണം കുറഞ്ഞതായി തോന്നുകയാണ് എന്ന് സുനിതയുടെ വീഡിയോയിലൂടെ വ്യക്തമാക്കി.

അന്തരീക്ഷ മർദ്ദവും ഭൂഗുരുത്വവുമില്ലാത്തതിനാൽ ബഹിരാകാശ സഞ്ചാരികളുടെ പേശികൾക്ക് ബലക്ഷയം സംഭവിക്കുന്നത് സാധാരണയാണ്. തിരികെ ഭൂമിയിലെത്തുന്ന ഇവർക്ക് മാസങ്ങളോളം നടക്കുന്നതിനും മറ്റ് കായികാധ്വാനങ്ങൾ ചെയ്യുന്നതിനും ബുദ്ധിമുട്ട് നേരിടാറുണ്ട്. ഇതിന് പ്രതിവിധിയായാണ് ബഹിരാകാശ യാത്രികർ പേടകത്തിൽ കർശനമായ വ്യായാമം ചെയ്യണം എന്ന നിർദേശമുള്ളത്. ഭാരമില്ലാത്തതിനാൽ ബെൽറ്റുകളും മറ്റും ഉപയോഗിച്ച് ഭാരം ഉള്ള പ്രതീതി ഉണ്ടാക്കിയാണ് ഇത്തരത്തിലുള്ള വ്യായാമങ്ങൾ ചെയ്യുന്നത്.

ALSO READ; ‘ഞാൻ ഇതാസ്വദിക്കുകയാണ്’: സൗദിയിൽ തുടരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് നെയ്മർ

പത്ത് ദിവസത്തെ ദൗത്യത്തിനായി നാസയുടെ ബോയിങ് സ്റ്റാർലൈനർ കലിപ്‌സോ കാപ്‌സ്വൂളിലാണ് സുനിതയും സഹ ബഹിരാകാശ യാത്രികനായ ബുച്ച് വിൽമോറും ജൂൺ ആറിന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. എന്നാൽ സ്റ്റാർലൈനറിന് സംഭവിച്ച സാങ്കേതിക പ്രശ്‌നങ്ങൾ കാരണം ഇവരുടെ തിരിച്ചുവരവ് വൈകുകയായിരുന്നു. സെപ്തംബർ 24 ന് പുറപ്പെട്ട സ്‌പേസ് എക്‌സ് ക്ര്യൂ 9 എന്ന ബഹിരാകാശ വാഹനത്തിൽ ഇവരെ അടുത്ത വർഷം മാർച്ചോടെ തിരിച്ചെത്തിക്കാനാണ് നാസയുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News