‘ഞങ്ങൾ തിരിച്ചു വരും, പൂർണ വിശ്വാസമുണ്ട്’, നാസ പുറത്തുവിട്ട അന്താരാഷ്ട്ര സ്പേസ് സെന്ററിലെ ദൃശ്യങ്ങളിൽ സുനിത വില്യംസ് പറയുന്നു: വീഡിയോ

തങ്ങൾ തിരിച്ചുവരുമെന്ന പൂർണ വിശ്വാസമുണ്ടെന്ന് അന്താരാഷ്ട്ര സ്പേസ് സെന്ററിൽ നിന്ന് പങ്കുവെച്ച വിഡിയോയിൽ സുനിത വില്യംസും ബുച്ച് വിൽമോറും. കഴിഞ്ഞ ദിവസം നാസ പുറത്തുവിട്ട ദൃശ്യങ്ങളിലാണ് തങ്ങൾ സുരക്ഷിതരാണെന്നും, ബോയിംഗ് സ്റ്റാർലൈനർ തങ്ങളെ സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്നും ഇരുവരും വ്യക്തമാക്കിയത്.

ALSO READ: യുഡിഎഫ് ജാഥയ്ക്ക് അഭിവാദ്യമർപ്പിക്കാൻ എൽ പി സ്കൂൾ വിദ്യാർത്ഥികളെ വെയിലത്ത് നിർത്തി; പരാതി നൽകി എസ്എഫ്ഐ

ഇതുവരേക്കും സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചെത്തിക്കുന്ന ഒരു ദിവസം കൃത്യമായി പറയാൻ നാസയ്ക്ക് കഴിഞ്ഞിട്ടില്ല. ജൂലൈ അവസാനിക്കും മുൻപ് ആ ദൗത്യം തങ്ങൾ പൂർത്തീകരിക്കുമെന്നാണ് അധികൃതർ അറിയിച്ചത്. എന്നാൽ ലൈവ് പ്രസ് കോളിൽ ഇരുവരും പങ്കുവെച്ച വാർത്ത വലിയ ആശ്വാസത്തോടെയാണ് ലോകം നോക്കിക്കാണുന്നത്.

‘ഇവിടെയുള്ള ഓരോ നിമിഷവും ഞങ്ങൾ ആസ്വദിക്കുകയാണ്. തിരിച്ചു വരും, വീടുകളിലേക്ക് സുരക്ഷിതരായി എത്തും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. യാത്ര നീണ്ടു പോയെങ്കിലും ഞങ്ങൾക്ക് അത്യാവശ്യമായതെല്ലാം ഇവിടെയുണ്ട്’, ലൈവ് പ്രസ് വിഡിയോയിൽ സുനിത വില്യംസ് പറഞ്ഞു.

ALSO READ: സെമിയില്‍ യുറുഗ്വോയെ വീഴ്ത്തി കൊളംബിയ ഫൈനലിലേക്ക്

അതേസമയം, ജൂൺ 5 ന് സ്‌പേസ്‌ഷിപ്പിലേക്ക് പോയ സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശ പേടകത്തിലെ ഹീലിയം ചോർച്ചയും മറ്റ് യന്ത്രത്തകരാറുകളും മൂലം ഒരു മാസത്തോളമായി അന്താരാഷ്ട്ര സ്പേസ് സെന്ററിൽ കുടുങ്ങിക്കിടക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News