സുനിത വില്യംസിന് ആരോഗ്യപ്രശ്നങ്ങൾ..? ആശങ്കയുയർത്തി ബഹിരാകാശ നിലയത്തിൽനിന്നുള്ള പുതിയ ചിത്രം

sunita williams reply video

ഈ അടുത്തിടെ നമ്മുടെ എല്ലാവരിലും ആശങ്കയുണ്ടാക്കിയ രണ്ടാളുകളാണ് സുനിത വില്യംസും, ബുച്ച് വിൽമോറും. മുമ്പ് പലതവണ ദൗത്യത്തിനായി പോയിട്ടുണ്ടെങ്കിലും ഇത്തവണ അപ്രതീക്ഷിതമായായിരുന്നു സുനിത വില്യംസിനും, ബുച്ച് വിൽമോറിനും ബഹിരാകാശ നിലയത്തില്‍ ദീര്‍ഘനാള്‍ കഴിയേണ്ടി വന്നത്. ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ പരീക്ഷണാര്‍ഥം നിലയത്തില്‍ എത്തിയ സുനിത വില്യംസിനും ബുച്ച് വില്‍മോറിനും പേടകത്തിലെ സാങ്കേതിക തകരാര്‍ കാരണം അതില്‍ തിരിച്ചുവരാന്‍ സാധിച്ചില്ല. ഫെബ്രുവരിയില്‍ തിരിച്ചുവരുന്ന ക്രൂ 9 പേടകത്തിലാണ് ഇരുവരെയും തിരികെ എത്തിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, ബഹിരാകാശ നിലയത്തില്‍ നിന്നുള്ള പുതിയ ചിത്രമാണ് ഇപ്പോൾ ആശങ്കയ്ക്കിടയാക്കിയിരിക്കുന്നത്. സുനിത വില്യസും ബുച്ച് വില്‍മോറും ഭക്ഷണം തയ്യാറാക്കുന്നതിന്റെ ചിത്രമാണ് പുറത്തുവന്നിട്ടുള്ളത്. ഈ ചിത്രത്തിൽ സുനിതയുടെ ശരീരം വല്ലാതെ മെലിഞ്ഞതായും കവിളുകള്‍ ഒട്ടിയതായുമാണ് കാണുന്നത്. ദീര്‍ഘകാല ബഹിരാകാശ വാസം സുനിത വില്യസിന് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നുണ്ടോ എന്ന ആശങ്കയും ജനങ്ങളിലുണ്ടാക്കിയിട്ടുണ്ട്.

Also Read; ‘ഇതെനിക്ക് ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു’; ലൈംഗികാതിക്രമം നടത്തി പത്തുവയസുകാരന്‍, നാട്ടുകാരുടെ പ്രതികരണം ഞെട്ടിച്ചുവെന്ന് ഇന്‍ഫ്‌ളുവന്‍സര്‍

മര്‍ദ്ദം ക്രമീകരിച്ച കാബിനിലാണെങ്കിലും വളരെയധികം ഉയരത്തില്‍ ദീര്‍ഘകാലം കഴിയുമ്പോള്‍ ശരീരത്തിനുണ്ടാവുന്ന സ്വാഭാവിക സമ്മര്‍ദങ്ങള്‍ സുനിത വില്യംസ് അനുഭവിക്കുന്നുണ്ടാവുമെന്നാണ് ചിത്രം നല്‍കുന്ന സൂചന. സിയാറ്റിലിലെ ശ്വാസകോശരോഗ വിദഗ്ദ്ധന്‍ ഡോ. വിനയ് ഗുപ്തയാണ് ഇക്കാര്യം പറഞ്ഞത്. സുനിത വില്യംസ് കലോറി അപര്യാപ്തത നേരിടുന്നതായി തോന്നുന്നുണ്ടെന്നും ശരീരത്തിന് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ കലോറി നഷ്ടമാകുന്നത് കൊണ്ടായിരിക്കാം എതെന്നും ഡോ. ഗുപ്ത പറഞ്ഞു.

ശരീരഭാരം നഷ്ടമാവുന്നതിന്റെ സ്വാഭാവിക ലക്ഷണമാണ് കവിളുകള്‍ കുഴിയുന്നതെന്നും ഡോക്ടര്‍ പറഞ്ഞു. കുറച്ച് നാളുകളായി അവര്‍ ഭക്ഷണം കുറച്ചിട്ടുണ്ടാവുമെന്നും ബഹിരാകാശത്തെ ഭാരമില്ലായ്മയില്‍ ജീവിക്കുന്നതിനും ശരീര താപം നിലനിര്‍ത്തുന്നതിനുമായി ശരീരം കൂടുതല്‍ ഊര്‍ജം ഉപയോഗപ്പെടുത്തുന്നുണ്ടാവാമെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശ സഞ്ചാരികളുടെ ആരോഗ്യം നിലനിര്‍ത്താന്‍ ദിവസേന 2.5 മണിക്കൂര്‍ വ്യായാമം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഈ ദിനചര്യ പിന്തുടര്‍ന്നാണ് ബഹിരാകാശ നിലയത്തില്‍ ആളുകള്‍ താമസിക്കുന്നത്.

Also Read; തെളിവുകളൊന്നും ലഭിച്ചില്ല, കൊലപാതകക്കേസിലുണ്ടായത് സിനിമയെ വെല്ലും ട്വിസ്റ്റ്; അന്വേഷണത്തിന് സഹായിച്ചത് ഈച്ച

സുനിതാ വില്യസിന് പെട്ടെന്നൊരു അത്യാഹിതമുണ്ടാവുമെന്ന് പേടിക്കേണ്ടെന്നും. നിലവിലെ അവരുടെ ശരീരഭാരം ആരോഗ്യകരമാണെന്നും വിനയ് ഗുപ്ത വ്യക്തമാക്കി. അതേസമയം 200 ദിവസം ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞ് നവംബര്‍ അഞ്ചിന് ഭൂമിയില്‍ തിരിച്ചെത്തിയ നാസയുടെ ക്രൂ 8 അംഗങ്ങളെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുനിത വില്യംസിന്റെ പുതിയ ചിത്രം പുറത്തുവന്നത് ആളുകളിൽ ആശങ്ക സൃഷ്ടിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News