മുന്നിലുള്ള വെല്ലുവിളികള്‍ ശക്തം; 96 മണിക്കൂര്‍ ഓക്‌സിജന്‍, സുനിതയെയും ബുച്ചിനെയും തിരികെ എത്തിക്കാന്‍ നാസ

നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസിനും ബുച്ച് വില്‍മോറിനും ഇനിയും അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ തുടരേണ്ടി വരും. ഇരുവരെയും തിരികെ ഭൂമിയിലെത്തിക്കാന്‍ നാസ പല വഴികളും തേടുന്നുണ്ടെങ്കിലും പല പ്രശ്‌നങ്ങളും ഉണ്ടായതിനാല്‍ ഒരു പരിഹാരവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

സിഎന്‍ബിസി റിപ്പോര്‍ട്ടില്‍ യുഎസ് മിലിറ്ററി സ്‌പേസ് സിസ്റ്റം മുന്‍ കമാന്‍ഡര്‍ റുഡി റിഡോള്‍ഫ് പറയുന്നത് തിരികെ എത്താനുള്ള ശ്രമം പരാജയപ്പെട്ടാല്‍ സുനിതയും വില്‍മോറും 96 മണിക്കൂര്‍ മാത്രമുള്ള ഓക്‌സിജനുമായി ഇരുവര്‍ക്കും ബഹിരാകാശത്ത് തുടരേണ്ടി വരുമെന്നാണ്.

ALSO READ:  വയനാട് ദുരന്തമുഖത്ത് കേരളാ പൊലീസ് നടത്തിയ പ്രവര്‍ത്തനം പ്രശംസനീയം: മുഖ്യമന്ത്രി

ഭൂമിയിലേക്ക് തിരിച്ചെത്താന്‍ സ്റ്റാര്‍ലൈനര്‍ ശ്രമം നടത്തുന്നതിനിടയില്‍ ത്രസ്റ്ററുകള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതിരുന്നാല്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ നിന്നും തെറിച്ച് വീണ്ടും പഴയ ഭ്രമണപഥത്തിലേക്ക് തന്നെ തിരികെയെത്തും. ഇത് മാത്രമല്ല മറ്റ് രണ്ട് പ്രശ്‌നങ്ങള്‍ കൂടി റുഡി ചൂണ്ടിക്കാട്ടുന്നുണ്ട്.

ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ എത്താന്‍ സ്‌പേസ് ക്രാഫ്റ്റിന്റെ തെറ്റായ വിന്യാസം മൂലം കഴിയാതെ വന്നേക്കാം. മാത്രമല്ല ഇത് മൂലം അനിശ്ചിത കാലത്തേക്ക് അവര്‍ക്ക് അവിടെ തുടരേണ്ടിയും വരും. ബഹിരാകാശ യാത്രികരുടെ ജീവന്‍ തന്നെ അപകടത്തിലാക്കുന്ന സാഹചര്യമാണ് മറ്റൊന്ന്. കുത്തനെ ഭൂമിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചാല്‍ അമിതമായ ഘര്‍ഷണവും താപവും മൂലം സ്റ്റാര്‍ലൈന്‍ പേടകത്തിന്റെ ലോഹകവചം കത്തിയമരാം എന്നതാണ്.

58 കാരിയായ വില്യംസും ബഹിരാകാശത്ത് കാഴ്ച പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. മൈക്രോഗ്രാവിറ്റിയില്‍ ദീര്‍ഘനേരം നിലനില്‍ക്കുന്നതിനാലാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. സ്പേസ് ഫ്ലൈറ്റ് അസോസിയേറ്റഡ് ന്യൂറോ-ഓക്യുലാര്‍ സിന്‍ഡ്രോം എന്നറിയപ്പെടുന്ന ഈ കാഴ്ച പ്രശ്നം ശരീരത്തിലെ ദ്രാവക വിതരണത്തെ ബാധിക്കുന്നു, ഇത് കാഴ്ച മങ്ങല്‍, കണ്ണിന്റെ ഘടനയിലെ മാറ്റങ്ങള്‍ എന്നിങ്ങനെയുള്ള കാഴ്ച വൈകല്യങ്ങളിലേക്ക് നയിക്കും.

ALSO READ: കോളറ സ്ഥിരീകരിച്ച വയനാട് നൂല്‍പ്പുഴ പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതം

സ്റ്റാര്‍ലൈന്‍ എയര്‍ക്രാഫ്റ്റിന്റെ പ്രശ്‌നം മൂലം എട്ടു ദിവസം കൊണ്ട് ഭൂമിയിലേക്ക് തിരികെ എത്തേണ്ട സുനിതയും സംഘവും 2 മാസമായി ബഹിരാകാശത്ത് തന്നെ കുടുങ്ങി കിടക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News