റെക്കോര്‍ഡുകള്‍ മറികടന്ന് ‘ഗദര്‍ 2’; സണ്ണി ഡിയോളിന്റെ ബംഗ്ലാവ് ലേലത്തിന്

ബോളിവുഡ് ആക്ടർ സണ്ണി ഡിയോളിന്റെ ബംഗ്ലാവ് ലേലത്തിന് വെച്ച് ബാങ്ക്. കടമെടുത്ത 56 കോടി രൂപയുടെ കടം തിരിച്ചടക്കാത്തതിനെ തുടര്‍ന്നാണ് ബാങ്ക് ഓഫ് ബറോഡ ലേലത്തിന് തയ്യാറെടുത്തത്. ഗാന്ധി ഗ്രാം റോഡിലുള്ള സണ്ണി ഡിയോളിന്റെ ബംഗ്ലാവ് ആണ് ലേലം ചെയ്യുക എന്ന് ബാങ്ക് ഓഫ് ബറോ പരസ്യം ചെയ്തു.

also read: പാലക്കാട് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി രോഗി ആത്മഹത്യ ചെയ്തു
2022 ഡിസംബര്‍ 22 മുതലുള്ള പലിശയും ചെലവും സഹിതമാണ് ഇത്രയും തുക. ബംഗ്ലാവ് സെപ്‍തംബര്‍ 25ന് ലേലം ചെയ്യുമെന്നായിരുന്നു പരസ്യം നല്‍കിയത്. എന്നാല്‍ ആ തീരുമാനം പി ചില സാങ്കേതിക കാരണങ്ങളാലാൽ ഈ തീരുമാനം പിൻവലിക്കുകയാണെന്നും ബാങ്ക് വിശദീകരിച്ചു.

also read: വളര്‍ത്തുനായയെ പൊതിരെ തല്ലി; എതിര്‍ത്ത ഭാര്യയേയും മക്കളേയും വെട്ടിക്കൊന്ന ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

അതേസമയം സണ്ണി ഡിയോള്‍ നായകനായ ‘ഗദര്‍ 2’ ബോക്സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ മറികടന്ന് മുന്നേറുകയാണ്. ഇതുവരെ ചിത്രം 336.2 കോടിയാണ് നേടിയിരിക്കുന്നത്. 2001ല്‍ പുറത്തെത്തി വൻ വിജയമായ ചിത്രം ‘ഗദര്‍: ഏക് പ്രേം കഥ’യുടെ രണ്ടാം ഭാഗമാണ് ഇത്. സണ്ണി ഡിയോളും അമീഷ പട്ടേലുമാണ് ചിത്രത്തില്‍ കേന്ദ്ര വേഷത്തില്‍ എത്തിയത്. സണ്ണി ഡിയോളിന്റെ എക്കാലത്തേയും ഹിറ്റ് ചിത്രമായി മാറുകയാണ് ‘ഗദര്‍ 2’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News