വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ. വിഭജനകാലത്ത് പാകിസ്ഥാനിൽ ഹിന്ദുക്കളെ കൊല്ലുന്നത് തടയാന്‍ ആര്‍എസ്എസ് മുസ്ലീംങ്ങളെ കൂട്ടക്കൊല ചെയ്ത് ശരീരം അയച്ചു കൊടുത്തെന്നാണ് വിവാദ പ്രസംഗം. ഹരിയാന സര്‍ക്കാര്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ബിജെപി എംഎല്‍എ കൃഷന്‍ ലാല്‍ മിദ്ദ വിവാദ പ്രസംഗം നടത്തിയത്.
Also Read: ഉത്തരാഖണ്ഡിൽ മഴക്കെടുതി രൂക്ഷം; ദുരിത ബാധിതരെ ക്യാമ്പുകളിലേക്ക് മാറ്റുന്നു
ഹരിയാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച വിഭജന ഭീകരത അനുസ്മരിക്കല്‍ ചടങ്ങില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറായിരുന്നു മുഖ്യാതിഥി. വേദിയില്‍ വെച്ചാണ് ജിന്ദില്‍ നിന്നും രണ്ട് തവണ എംഎല്‍എ ആയിട്ടുള്ള കൃഷന്‍ ലാല്‍ മിദ്ദയുടെ വിവാദ പ്രസംഗം. വിഭജന കാലത്ത് പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് തിരിച്ചു വരാന്‍ ശ്രമിച്ച ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തു. ഹിന്ദു വനിതകളെ ബലാത്സംഘത്തിന് ഇരയാക്കി. ഇത് തടയുന്നതിന് വേണ്ടി ആര്‍എസ്എസുകാര്‍ മുസ്ലീംങ്ങളെ കൂട്ടക്കൊല ചെയ്ത് ശരീരം പാകിസ്ഥാനിലേക്ക് അയച്ചു. അതിന് ശേഷമാണ് ഹിന്ദുക്കളെ കൊല്ലുന്നത് പാകിസ്ഥാന്‍ അവസാനിപ്പിച്ചതെന്നാണ് കൃഷന്‍ ലാല്‍ മിദ്ദയുടെ അവകാശവാദം. അതേ സമയം പ്രസംഗം വിവാദമായതോടെ ഒഴിഞ്ഞുമാറുന്നതാണ് മുഖ്യമന്ത്രിയുടെ നയം. കൃഷന്‍ ലാല്‍ മിദ്ദ പ്രസംഗിക്കുമ്പോള്‍ താന്‍ വേദിയില്‍ ഇല്ലായിരുന്നുവെന്നും എംഎല്‍എ പറഞ്ഞതിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിന് മാത്രമെന്നുമായിരുന്നു മനോഹര്‍ ലാല്‍ ഖട്ടറിന്റെ പ്രതികരണം. സണ്ണി ഡിയോളും അമീഷ പട്ടേലും അഭിനയിച്ച ഗദ്ദര്‍ സിനിമ കണ്ടിട്ടാണ് ഇത്തരം ഒരു കാര്യം പറഞ്ഞതെന്നാണ് കൃഷന്‍ ലാല്‍ മിദ്ദ പ്രതികരിച്ചത്.
Also Read: വിവാദ ഭൂമി ഇടപാടും നികുതി വെട്ടിപ്പും, മാത്യു കുഴൽനാടനെതിരെ ഊർജിത അന്വേഷണത്തിന് വിജിലൻസ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here