മൂന്ന് മക്കളെ സാക്ഷിയാക്കി സണ്ണി ലിയോണി വീണ്ടും വിവാഹിതയായി

മൂന്ന് മക്കളെ സാക്ഷിയാക്കി ബോളിവുഡ് താരം സണ്ണി ലിയോണി വീണ്ടും വിവാഹിതയായി. 13 വർഷം നീണ്ട ദാമ്പത്യത്തിന് ശേഷം സണ്ണി ലിയോണി തന്റെ ഭർത്താവായ ഡാനിയൽ വെബറെയാണ് വീണ്ടും വിവാഹം ചെയ്തത്. മാലിദ്വീപിലാണ് ഇരുവരും വിവാഹ പ്രതിജ്ഞ പുതുക്കിയത്. മക്കളായ നിഷയും നോഹയും അഷറും എല്ലാത്തിനും കൂടെയുണ്ടായിരുന്നു.

സോഷ്യൽ മീഡിയയിൽ മാലിദ്വീപിൽ നടന്ന ആഘോഷങ്ങളുടെ ചിത്രം താരം പങ്കുവച്ചിട്ടുണ്ട്. ‘‘’ദൈവത്തിന്റേയും സുഹൃത്തുക്കളുടേയും കുടുംബത്തിന്റേയും മുന്നിൽവെച്ചായിരുന്നു ഞങ്ങളുടെ ആദ്യവിവാഹം. ഇത്തവണ ഞങ്ങൾ അഞ്ച് പേർ മാത്രം. ഞങ്ങൾക്കിടയിൽ ഒരുപാട് സ്നേഹവും സമയവും. എന്നും നിങ്ങൾ എന്റെ ജീവിതത്തിലെ പ്രണയമായി നിലനിൽക്കും’’–വിവാഹ ചിത്രങ്ങൾക്കൊപ്പം സണ്ണി ലിയോണി കുറിച്ചിട്ടുണ്ട്.

Also read:‘ആ ഡയലോഗുകളൊന്നും സ്ക്രിപ്റ്റിൽ ഇല്ലായിരുന്നു’; സി.ഐ.ഡി മൂസയെ കുറിച്ച് ജോണി ആന്റണി

മാലിദ്വീപിൽ വെച്ച് ചടങ്ങുകൾ നടന്നത് ഒക്ടോബർ 31നാണ്. ഡാനിയൽ സണ്ണിയ്ക്ക് വിവാഹ മോതിരം നൽകി സർപ്രൈസ് ഒരുക്കിയിരുന്നു. വെള്ള നിറത്തിലുള്ള കസ്റ്റം-മെയ്ഡ് ഗൗൺ ധരിച്ച് അതീവ സുന്ദരിയായയന് സണ്ണി ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്.

ഡാനിയൽ വെബറിനെ സണ്ണി 2011ലാണ് വിവാഹം ചെയ്യുന്നത്. 2017ൽ ഇരുവരും ചേർന്ന് ​ഒന്നര വയസ്സു പ്രായമുള്ള നിഷയെ ദത്തെടുത്തു. നിഷയെ കൂടാതെ വാടക ഗർഭപാത്രത്തിലൂടെ സ്വന്തമാക്കിയ രണ്ടു ആൺകുട്ടികളും ഇവർക്കുണ്ട്. അഷർ സിങ് വെബ്ബർ, നോഹ സിങ് വെബ്ബർ എന്നാണ് ഇരട്ടക്കുട്ടികളുടെ പേരുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News