ബോളിവുഡ് താരം സണ്ണി ലിയോണിയുടെ പേരിൽ പണം തട്ടൽ. ഛത്തീസ്ഗഡിലെ സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടുള്ള മഹ്താരി വന്ദൻയോജന പദ്ധതിയിൽ നിന്നാണ് പണം തട്ടിയത്. ബസ്തർ ജില്ലയിലെ അങ്കണവാടിയിലാണ് സണ്ണിയുടെ പേരിലുള്ള വ്യാജ അപേക്ഷ സ്വീകരിച്ചത്.
ഛത്തീസ്ഗഡിലെ വിവാഹിതരായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതിയാണ് മഹാതാരി വന്ദൻ യോജന. ഈ പണം ലഭിച്ചുകൊണ്ടിരുന്ന ബാങ്ക് അക്കൗണ്ടുകളിൽ ഒന്ന് സണ്ണി ലിയോണിന്റെ പേരിലായിരുന്നു എന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
ALSO READ; ഇത് വേറെ ലെവൽ! അരിദോശ കഴിച്ച് മടുത്തവർക്കിതാ ഒരു കിടിലൻ ദോശ…
വിരേന്ദ്ര ജോഷി എന്നയാളാണ് നടിയുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയതെന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ ഇയാൾക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തട്ടിപ്പിന് കൂട്ടുനിന്നു എന്ന കരുതപ്പെടുന്ന സർക്കാർ ഉദ്യോഗസ്ഥരെ പറ്റിയുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചതായാണ് വിവരം. അന്വേഷണത്തിന്റെ ഭാഗമായി തട്ടിപ്പ് നടത്തിയ അക്കൗണ്ട് ജില്ലാ കളക്ടർ ഹാരിസ് എസ് മരവിപ്പിച്ചിട്ടുണ്ട്.
അതേസമയം വിഷയത്തിൽ ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും കൊമ്പുകോർത്തിരിക്കുകയാണ് ഇപ്പോൾ. സർക്കാർ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന അൻപത് ശതമാനം ആൾക്കാരും വ്യാജരാണെന്നും പദ്ധതി തെറ്റായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ദീപക് ബാജി പ്രതികരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here