മലയാളികൾക്ക് മലയാളത്തിൽ ഓണാശംസകൾ നേർന്ന് സണ്ണി ലിയോൺ; കൊച്ചിയെ ഇളക്കി മറിച്ച് താരറാണി

പ്രഭുദേവ നായകനായെത്തുന്ന ‘പേട്ട റാപ്പ്’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടി സണ്ണിലിയോണും സിനിമയുടെ മറ്റ് അണിയറപ്രവർത്തകരും കൊച്ചിയിലെത്തിയ നിമിഷങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യങ്ങളിൽ ശ്രദ്ധ നേടുന്നത്. പരിപാടിക്കിടയിൽ ഒരു ആരാധകന്റെ അഭ്യർത്ഥനപ്രകാരം സണ്ണി ലിയോൺ മലയാളത്തിൽ സംസാരിക്കുന്ന വീഡിയോ ആണ് വൈറൽ ആയത്. പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കുന്നതിനിടെ ആരാധകരിൽ ഒരാൾ സണ്ണി ലിയോണിനോട് മലയാളത്തിൽ സംസാരിക്കുമോയെന്ന് ചോദിച്ചു. നിങ്ങൾ എനിക്ക് എന്തെങ്കിലും പറഞ്ഞു തരൂ എന്നും, ഞാൻ അത് പോലെ പറയാൻ ശ്രമിക്കാമെന്നും താരം ഇംഗ്ലീഷിൽ മറുപടി നൽകി. എല്ലാവർക്കും എന്റെ ഓണാശംസകൾ എന്നായിരുന്നു ആരാധകൻ പറഞ്ഞത്. എന്നാൽ അത്ര എളുപ്പത്തിൽ താരത്തിന് മലയാളം പറയാൻ സാധിച്ചില്ല. ഒടുവിൽ വാചകം പഠിച്ചെടുത്ത് മലാളികൾക്ക് സണ്ണി ലിയോൺ ഓണാംശസകൾ നേർന്നു.

ബ്ലു ഹിൽ ഫിലിംസിന്റെ ബാനറിൽ പി സാമാണ് സിനിമയുടെ നിർമാതാവ്. എസ്‌ജെ സിനു പേട്ടറാപ്പ് സംവിധാനം നിർവഹിക്കുന്നത്.ശൃംഗാരവേലൻ, കസിൻസ്, ജെയിംസ് ആൻഡ് ആലിസ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടി വേദികയാണ് ചിത്രത്തിൽ പ്രഭുദേവയ്‌ക്കൊപ്പം എത്തുന്നത്.ഇവരെ കൂടാതെ സണ്ണി ലിയോൺ, വിവേക് പ്രസന്ന, രമേഷ് തിലക്, രാജീവ് പിള്ള, കലാഭവൻ ഷാജോൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് പി കെ ദിനിൽ. പ്രഭുദേവയുടെ മാസ്മരിക നൃത്തരംഗങ്ങൾ ഉൾപ്പെടെയുള്ള ഗാനങ്ങളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News