“അവളെ കണ്ടെത്തി… ഞങ്ങളുടെ പ്രാർത്ഥനകൾ ഫലിച്ചു”: സണ്ണി ലിയോണി

വീട്ടുജോലിക്കാരിയുടെ കാണാതായ മകളെ തിരികെക്കിട്ടിയ സന്തോഷം പങ്കുവെച്ച് സണ്ണി ലിയോണി.  സണ്ണി തന്നെയാണ് പെൺകുട്ടിയെ തിരികെ കിട്ടിയ സന്തോഷം ഫോട്ടോ സഹിതം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘‘അവളെ കണ്ടെത്തി… ഞങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം കിട്ടി. ദൈവം വളരെ വലിയവനാണ്. ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ. കുടുംബത്തിന് വേണ്ടി മുബൈ പൊലീസിന് നന്ദി അറിയിക്കുന്നു. 24 മണിക്കൂറുകൾക്ക് ശേഷം അനുഷ്കയെ ഞങ്ങൾക്ക് തിരികെ ലഭിച്ചു. കുഞ്ഞിനെ കാണാനില്ലെന്ന വാർത്ത പ്രചരിപ്പിച്ച എല്ലാവർക്കും  നന്ദി പറയുന്നു.’’–സണ്ണി ലിയോണി കുറിച്ചു.

ALSO READ: ദിവ്യാംഗര്‍ എന്ന് കേന്ദ്രസര്‍ക്കാര്‍ തങ്ങളെ വിളിക്കുന്നതില്‍ ഭിന്നശേഷികാര്‍ക്ക് തന്നെ എതിര്‍പ്പുണ്ട്: ഡോ ജോണ്‍ ബ്രിട്ടാസ് എം പി

ബുധനാഴ്ചയോടെ മുംബൈയിലെ ജോഗേശ്വരില്‍ നിന്നാണ് കുട്ടിയെ കാണാതായത്.  കുട്ടിയെ കണ്ടെത്തുന്നവര്‍ക്ക് 11,000 രൂപ കുടുംബം പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമെ കുട്ടിയെ കണ്ടെത്തുന്നവര്‍ക്ക് 50000 രൂപ നല്‍കുമെന്ന് സണ്ണി ലിയോണിയും സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു.

ALSO READ: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസ്, സുരേഷ് ഗോപിക്ക് നോട്ടീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News