സണ്ണി ലിയോണി മലയാളം വെബ്ബ് സീരിസിൽ; ‘പാൻ ഇന്ത്യൻ സുന്ദരി’ ഉടൻ എത്തും

ബോളിവുഡ് നടി സണ്ണി ലിയോണി മലയാളം വെബ്ബ് സീരിസിൽ എത്തുന്നു. ‘പാൻ ഇന്ത്യൻ സുന്ദരി’ എന്ന വെബ് സീരിസിലാണ് സണ്ണി ലിയോണി എത്തുന്നത്. എച്ച് ആർ ഒടിടിയിലൂടെ വെബ് സീരീസ് പ്രദർശനത്തിന് എത്തുന്നത്. എച്ച്.ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീന പ്രതാപൻ നിർമ്മിക്കുന്ന ‘പാൻ ഇന്ത്യൻ സുന്ദരി’യുടെ കഥയും സംവിധാനവും നിർവഹിക്കുന്നത് സതീഷാണ്.

Also read:കപ്പയും മീനും, ചപ്പാത്തിയാണെങ്കിൽ മൂന്ന് എണ്ണം, ജയിൽ ജീവിതം എങ്ങനെയുണ്ടായിരുന്നു? അബ്‌കാരി കേസിൽ അറസ്റ്റിലായ യൂട്യൂബറുടെ റിവ്യൂ വൈറൽ

മലയാളത്തിലെ ആദ്യത്തെ ബിഗ് ബഡ്ജറ്റ് കോമഡി ആക്ഷൻ ത്രില്ലർ സീരിസാണ് ‘പാൻ ഇന്ത്യൻ സുന്ദരി’. പ്രിൻസി ഡെന്നിയും ലെനിൻ ജോണിയും ചേർന്നാണ് വെബ് സീരീസിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അപ്പാനി ശരത്തും മാളവികയും മുഖ്യവേഷങ്ങളിലെത്തുന്ന ഈ സീരീസിൽ മണിക്കുട്ടൻ, ജോണി ആന്റണി, ജോൺ വിജയ്, ഭീമൻ രഘു, സജിത മഠത്തിൽ, കോട്ടയം രമേശ്, അസീസ് നെടുമങ്ങാട്, ഹരീഷ് കണാരൻ, നോബി മർക്കോസ് തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട്.

Also read:ശബരിമലയിലെ തീർത്ഥാടകർക്ക് സൗജന്യ ചികിത്സയുമായി സന്നിധാനത്തെ ആയൂർവേദ ആശുപത്രി

മലയാളത്തിൽ കൂടാതെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി എച്ച് ആർ ഒ ടി ടി വഴി പാൻ ഇന്ത്യൻ സുന്ദരി റിലീസ് ചെയ്യും. വെബ് സീരിസിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രവിചന്ദ്രനാണ്. സീരിസിന്റെ കലാസംവിധാനം ഒരുക്കിയിരിക്കുന്നത് മധു രാഘവനും , ചിത്ര സംയോജനം അഭിലാഷ് ബാലചന്ദ്രനുമാണ്. ശ്യാം പ്രസാദാണ് ‘പാൻ ഇന്ത്യൻ സുന്ദരി’ എന്ന ഈ സീരീസിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

ബാക്ക്ഗ്രൗണ്ട് മ്യൂസിക് -ഗോപി സുന്ദർ, ചീഫ് അസോസിയേറ്റ് : അനന്തു പ്രകാശൻ , ലൈൻ പ്രൊഡ്യൂസർ : എൽദോ സെൽവരാജ്, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ : സംഗീത് ശ്രീകണ്ഠൻ, ഡാൻസ് കൊറിയോഗ്രാഫർ : ഡി ജെ സിബിൻ, ആക്ഷൻ കോറിയോഗ്രഫർ: അഭിഷേക് ശ്രീനിവാസ്, പിആർഒ -ആതിര ദിൽജിത് എന്നിവരാണ് സീരിസിന്റെ മറ്റ് അണിയറ പ്രവർത്തകർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News