വിവാഹത്തിനുള്ള വസ്ത്രങ്ങൾ വരെ വാങ്ങിച്ചു, പക്ഷെ രണ്ടു മാസം മുൻപ് അയാളെന്നെ ചതിച്ചു, ഇതോടെ തകർന്നുപോയി: സണ്ണി ലിയോൺ

ലോകത്താകമാനം നിരവധി ആരാധകരുള്ള ബോളിവുഡ്, പോൺ നടിയാണ് സണ്ണി ലിയോൺ. സിനിമയിലും ജീവിതത്തിലും തന്റേതായ ഐഡന്റിറ്റി കാത്തുസൂക്ഷിക്കുന്ന സണ്ണി മലയാളിക്ക് വരെ പ്രിയപ്പെട്ടവളാണ്.
2011 ൽ ഡാനിയല്‍ വെബ്ബറിനെ വിവാഹം ചെയ്ത സണ്ണി ലിയോണ്‍ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാണ്. 2017ൽ മകള്‍ നിഷയെ ദത്തെടുത്ത് വലിയൊരു വിപ്ലവം തന്നെ സണ്ണി സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ താരം ഒരു അഭിമുഖത്തിൽ പങ്കുവെച്ച വിഡിയോയും അതിൽ പറഞ്ഞ കാര്യങ്ങളുമാണ് ചർച്ചയാകുന്നത്.

സണ്ണി ലിയോൺ പറയുന്നു

ALSO READ:‘റിജക്റ്റ് ചെയ്‌തത്‌ 15 സിനിമകൾ, ഇഷ്ടമുള്ളത് നെഗറ്റീവ് റോൾ’, പ്രണവ് മോഹൻലാൽ നമ്മളുദ്ദേശിച്ച ആളല്ല സാർ; വിശാഖും വിനീതും പറഞ്ഞത്

ഇപ്പോഴത്തെ ഭര്‍ത്താവിനെ കണ്ടുമുട്ടുന്നതിന് മുമ്പ് മറ്റൊരാളുമായി എന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്തോ പ്രശ്‌നമുണ്ടെന്നും അവന്‍ എന്നെ ചതിക്കുമെന്നും എനിക്ക് തോന്നിയിരുന്നു. എന്നോട് സ്‌നേഹമുണ്ടോ എന്ന് അവനോട് ഞാന്‍ ചോദിച്ചു. ഇല്ലെന്നായിരുന്നു അവന്റെ മറുപടി.

ഇതോടെ തകര്‍ന്നുപോയി. വിവാഹത്തിന് രണ്ട് മാസം മുമ്പായിരുന്നു ഇത് സംഭവിച്ചത്. ഹവായിയില്‍ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് പ്ലാന്‍ ചെയ്തിരുന്നു. വിവാഹത്തിനുള്ള വസ്ത്രങ്ങളെല്ലാം തയ്യാറാക്കിവെച്ചിരുന്നു. ആ സമയത്ത് കാമുകന്‍ ഇഷ്ടമല്ലെന്ന് പറഞ്ഞപ്പോള്‍ താങ്ങാനായില്ല. ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് ആ സമയത്ത് കടന്നുപോയത്.

ALSO READ: ‘ഒരു മിന്നായം പോലെ, കാത്തിരുന്നത് സൂര്യഗ്രഹണം കണ്ടത് പുരുഷ ലിംഗം’, ഓൺ എയറിൽ ന്യൂസ് ചാനലിന് സംഭവിച്ചത് വൻ അബദ്ധം

എന്നാല്‍ അതിനുശേഷം ദൈവം എനിക്കുവേണ്ടി അതിശയകരമായ ഒരു കാര്യം ചെയ്തു. മാലാഖയെപ്പോലൊരു മനുഷ്യനെ എനിക്ക് ഭര്‍ത്താവായി തന്നു. എന്റെ അച്ഛനും അമ്മയും മരിച്ചപ്പോഴെല്ലാം അദ്ദേഹം എന്റെ കൂടെനിന്നു. എന്റെ സങ്കടത്തിന്റെ ഭാരം കുറച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News