‘ലോറന്‍സ് ബിഷ്‌ണോയിയില്‍ നിന്ന് പ്രചോദനം; സൂത്രധാരന്‍ സണ്ണി സിംഗ്’; അതീഖിന്റെ കൊലപാതകത്തില്‍ പൊലീസ്

അതീഖ് അഹമ്മദിന്റെ കൊലപാതകത്തില്‍ പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. കൊലപാതകം ആസൂത്രണം ചെയ്തത് പ്രതികളിലൊരാളായ സണ്ണി സിംഗാണെന്നാണ് പൊലീസ് പറയുന്നത്. ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കൊലപാതകം നടത്തിയത്. സംഭവത്തില്‍ മറ്റ് ഗുണ്ടകളുടെ പങ്ക് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

അതീഖിന്റെ കൊലപാതകത്തില്‍ സണ്ണി സിംഗിന് പുറമേ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ലോവേഷ് തിവാരി, അരുണ്‍ മൗര്യ എന്നിവരാണ് മറ്റ് രണ്ടുപോര്‍. ലോറന്‍സ് ബിഷ്‌ണോയിയുടെ അഭിമുഖങ്ങളും വിഡിയോകളും പ്രതി സണ്ണി സിംഗ് നിരീക്ഷിച്ചുവന്നിരുന്നു. വലിയ കൊലപാതകങ്ങള്‍ നടത്തണമെന്ന ലോറന്‍സ് ബിഷ്‌ണോയിയുടെ ആഹ്വാനം പ്രതിയെ സ്വാധീനിച്ചു. മറ്റ് പ്രതികളെ കൊലയിലേക്ക് എത്തിച്ചത് സണ്ണി സിംഗാണെന്നും പൊലീസ് പറയുന്നു.

ശനിയാഴ്ച രാത്രി പത്ത് മണിക്കായിരുന്നു സമാജ്‌വാദി പാര്‍ട്ടി മുന്‍ എംപിയും ഗുണ്ട നേതാവുമായ അതീഖ് അഹമ്മദ് കൊല്ലപ്പെടുന്നത്. അതീഖിനൊപ്പമുണ്ടായിരുന്നു സഹോദരനേയും പ്രതികള്‍ വധിച്ചു. മാധ്യമപ്രവര്‍ത്തകര്‍ എന്ന വ്യാജേനെ അതീഖിനും സഹോദരനുമരികെ എത്തിയ പ്രതികള്‍ വെടിയുതിര്‍ത്തുകയായിരുന്നു. അതീഖിന് ഒന്‍പത് തവണയാണ് വെടിയേറ്റത്. ഇതില്‍ ഒന്ന് തലയിലായിരുന്നു. ഇതാണ് മരണത്തിന് കാരണമായത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയോഗിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News