‘ടര്‍ക്കിഷ് തര്‍ക്കം’; സിനിമ പിന്‍വലിച്ച വിവരം ഞാന്‍ അറിയുന്നത് സോഷ്യല്‍ മീഡിയയിലൂടെ, യാതൊരു ഭീഷണിയും നേരിട്ടില്ലെന്ന് സണ്ണി വെയ്ന്‍

sunny wayne Turkish Tharkkam

ഞാനും കൂടെ ഭാഗമായ ടര്‍ക്കിഷ് തര്‍ക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് യാതൊരു വിധ ഭീഷണിയും എനിക്ക് നേരിട്ടിട്ടില്ല എന്ന് നടന്‍ സണ്ണി വെയ്ന്‍. സിനിമ പിന്‍വലിക്കുവാനുണ്ടായ സാഹചര്യത്തെ കുറിച്ച് ഞാന്‍ നിര്‍മ്മാതാവിനോട് തിരക്കിയപ്പോള്‍ കൃത്യമായ ഒരുത്തരം എനിക്ക് ലഭിച്ചിരുന്നില്ലെന്നും താരം പറഞ്ഞു.

എന്തുകൊണ്ടായാലും ഇത്തരത്തിലുള്ള ദൗര്‍ഭാഗ്യകരമായ അവസ്ഥകള്‍ ഒഴിവാക്കപ്പെടേണ്ടതായിരുന്നു.

ഇത് മലയാള സിനിമയ്ക്ക് ഒരുതരത്തിലും ഗുണം ചെയ്യില്ലെന്നും മറിച്ച് ദോഷമേ ഉണ്ടാക്കുകയുള്ളൂ എന്നുമാണ് എന്റെ എളിയ അഭിപ്രായമെന്നും നടന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

Also Read : http://‘ടര്‍ക്കിഷ് തര്‍ക്കം’; സിനിമ പിന്‍വലിച്ചതിന്റെ കാരണത്തെക്കുറിച്ച് ഉത്തരം കിട്ടിയില്ല, ദുരുദ്ദേശമുണ്ടെങ്കില്‍ അന്വേഷിപ്പിക്കപ്പെടണം; നിലപാട് വ്യക്തമാക്കി ലുക്ക്മാന്‍

ചെറിയ വേഷത്തിലാണങ്കിലും, ഞാനും കൂടെ ഭാഗമായ ടര്‍ക്കിഷ് തര്‍ക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് യാതൊരു വിധ ഭീഷണിയും എനിക്ക് നേരിട്ടിട്ടില്ല എന്ന് ഞാന്‍ അറിയിക്കുന്നു. സിനിമ പിന്‍വലിക്കുവാനുണ്ടായ സാഹചര്യത്തെ കുറിച്ച് ഞാന്‍ നിര്‍മ്മാതാവിനോട് തിരക്കിയപ്പോള്‍ കൃത്യമായ ഒരുത്തരം എനിക്ക് ലഭിച്ചിരുന്നില്ല. മാത്രവുമല്ല പിന്‍വലിച്ച വിവരം ഞാന്‍ അറിയുന്നത് സോഷ്യല്‍ മീഡിയയിലൂടെയുമാണ്.

എന്തുകൊണ്ടായാലും ഇത്തരത്തിലുള്ള ദൗര്‍ഭാഗ്യകരമായ അവസ്ഥകള്‍ ഒഴിവാക്കപ്പെടേണ്ടതായിരുന്നു. ഇത് മലയാള സിനിമയ്ക്ക് ഒരുതരത്തിലും ഗുണം ചെയ്യില്ലെന്നും മറിച്ച് ദോഷമേ ഉണ്ടാക്കുകയുള്ളൂ എന്നുമാണ് എന്റെ എളിയ അഭിപ്രായം. ഇതിന്റെ മേലുള്ള അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്നും മലയാളസിനിമ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News