സഞ്ജുവിന് നിരാശ; ഐപിഎല്ലിൽ രാജസ്ഥാനെ തോൽപിച്ച് ഹൈദരാബാദ് ഫൈനലിൽ

ഇന്ത്യൻ‌ പ്രീമിയർ ലീ​ഗിൽ രാജസ്ഥാനെ തോൽപ്പിച്ച് സൺറൈസേഴ്സ് ഹൈദരാബാദ് ഫൈനലിൽ. രണ്ടാം ക്വാളിഫയറിൽ 36 റൺസിനാണ് ഹൈദരാബാദിന്റെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. മറുപടി പറഞ്ഞ രാജസ്ഥാൻ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുത്തു. വിജയത്തോടെ സൺറൈസേഴ്സ് ഐപിഎല്ലിൻറെ ഫൈനലിൽ കടന്നു.

Also read:ബാറുടമയുടെ ശബ്ദരേഖ: ക്രൈംബ്രാഞ്ച് അന്വേഷിക്കും

ഹൈദരാബാദ് ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാന് 139 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഹൈദരാബാദിനായി ഇംപാക്ട് പ്ലെയറുടെ റോളിൽ അവതരിച്ച ഷഹബാസ് അഹ്‌മദും അഭിഷേക് ശര്‍മയും ചേര്‍ന്നാണ് രാജസ്ഥാന്‍റെ നട്ടെല്ലൊടിച്ചത്. ഇതോടെ ഈ സീസണിൽ നിന്ന് രാജസ്ഥാൻ പുറത്തായി. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഹൈദരാബാദ് കൊൽക്കത്തയെ നേരിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News