രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 202 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് ഹൈദരാബാദ് സ്‌കോര്‍ ചെയ്തത്. 42 പന്തില്‍ 76 റണ്‍സ് നേടിയ നിതീഷ് റെഡ്ഡിയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. 44 പന്തില്‍ നിന്ന് 58 റണ്‍സ് നേടിയ ട്രാവിഡ് ഹെഡും മികച്ച ഇന്നിങ്സ് കാഴ്ചവെച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന്റെ തുടക്കം മോശമായിരുന്നു. അഞ്ച് ഓവറിനിടെ 35 റണ്‍സ് സ്‌കോര്‍ ചെയ്യുന്നതിനിടെ അഭിഷേക് ശര്‍മ(10 പന്തില്‍ 12), അമോല്‍ പ്രീത് സിങ്(5 പന്തില്‍ 5) എന്നിവരാണ് പുറത്തായത്. അതിന് ശേഷം നിതീഷും ട്രാവിസ് ഹെഡും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും ചേര്‍ന്ന് 15 ഓവറിനിടെ സ്‌കോര്‍ 130 കടത്തി. അര്‍ധസെഞ്ച്വറിയോടെ (44 പന്തില്‍ 58) നേടിയ ട്രാവിഷ് ഹെഡിനെ ആവേഷ് ഖാനാണ് പുറത്താക്കിയത്.

ശേഷം ക്രീസിലെത്തിയ ഹെന്റിച്ച് ക്ലാസന്‍ 19 പന്തില്‍ നിന്ന് 42 റണ്‍സെടുത്ത് വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിനിടെ 44 പന്തില്‍ നിന്ന് 76 റണ്‍സ് നേടി മികച്ച ഇന്നിങ്സ് പുറത്തെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News