വേനല്‍ക്കാലത്ത് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍ ? ഇതുകൂടി ശ്രദ്ധിക്കുക !

വേനല്‍ക്കാലത്ത് ചര്‍മ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. വെയിലില്‍ നിന്നും രക്ഷ നേടാന്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. വേനല്‍ക്കാലത്ത് മണിക്കൂറില്‍ ഒരു തവണയെങ്കിലും മുഖം കഴുകയെന്നതാണ് ചര്‍മ സംരക്ഷണത്തിനുള്ള പ്രധാനമാര്‍ഗങ്ങളില്‍ ഒന്ന്.

അതുകൊണ്ട് തന്നെ ആവശ്യമില്ലെങ്കില്‍ മേപ്പയ്ക്ക് ഒഴിവാക്കുന്നതായിരിക്കും നല്ലത്. ലിപ്സ്റ്റിക്കിനു പകരം ലിപ് ബാം പുരട്ടാം.  കൈയിലും കാലിലും സണ്‍സ്‌ക്രീന്‍ ഇടേണ്ടതും നിര്‍ബന്ധമാണ്.

മുഖത്തോടൊപ്പം കൈയിലും കാലിലും സണ്‍സ്‌ക്രീന്‍ ഇടാന്‍ മറക്കരുത്. വെയിലത്തു നിന്നു വന്നതിനു ശേഷം കാലും കയ്യും അരമണിക്കൂര്‍ ഇളം ചൂടുള്ള ഉപ്പുവെള്ളത്തിലിട്ടു വയ്ക്കുക. കുറച്ചു നിറം കുറയുമെങ്കിലും ഷൂ വേനല്‍ക്കാലത്ത് ഒഴിവാക്കുന്നതായിരിക്കും കാലിന്റെ ആരോഗ്യത്തിനു നല്ലത്.

വേനല്‍ക്കാലത്തായാലും മഴക്കാലത്തായാലും ചര്‍മസംരക്ഷണത്തിനായി ആദ്യം ചെയ്യേണ്ടത് ധാരാളം വെള്ളം കുടിക്കുക തന്നെ. പ്രതിദിനം 15. ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ദാഹം തോന്നുമ്പോള്‍ മാത്രമല്ല ഇടയ്ക്കിടെ വെള്ളം കുടിച്ചുകൊണ്ടേയിരിക്കണം.

തിളപ്പിച്ചാറിയ വെള്ളം എപ്പോഴും കുപ്പിയില്‍ കരുതുക. തണുത്ത വെള്ളവും ശീതള പാനീയങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. ധാരാളം ജലാംശം വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനാല്‍ നിര്‍ജലീകരണം ഉണ്ടാകാതിരിക്കാനാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.

സൗന്ദര്യത്തിനും ആരോഗ്യത്തിനുമായി വേനല്‍ക്കാലത്ത് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. സ്‌പൈസി ഫുഡും നോണ്‍ വെജും കുറയ്ക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News