സൂപ്പർ കപ്പ്‌; ജനുവരി ഒമ്പതിന് തുടക്കം

കലിംഗ സൂപ്പർ കപ്പ്‌ ഫുട്‌ബോളിനുള്ള ഗ്രൂപ്പുകളായി. നാലുവീതം ക്ലബ്ബുകൾ നാലു ഗ്രൂപ്പുകളിലായി മത്സരിക്കും. ജനുവരി ഒമ്പതിന്‌ ഒഡിഷയിലെ ഭുവനേശ്വർ കലിംഗ സ്‌റ്റേഡിയത്തിലാണ്‌ കിക്കോഫ്‌. 28നാണ്‌ ഫൈനൽ. ഐഎസ്‌എലിൽനിന്ന്‌ എല്ലാ ടീമുകളുമുണ്ട്‌. ഐ ലീഗിൽനിന്നാണ്‌ മറ്റു പ്രാതിനിധ്യം. നിലവിലെ കേരള ബ്ലാസ്‌റ്റേഴ്‌സാണ്‌ നിലവിൽ ടൂർണമെന്റിനുള്ള കേരള ടീം. ഗോകുലം കേരളയ്‌ക്ക്‌ സാധ്യതയുണ്ട്‌.  ലീഗിലെ പോയിന്റ്‌ പട്ടിക അനുസരിച്ചാണ്‌ യോഗ്യത. ഇത്‌ പിന്നീടറിയും. ഗ്രൂപ്പ്‌ ബിയിൽ ജംഷഡ്‌പുർ എഫ്‌സി, നോർത്ത്‌ ഈസ്റ്റ്‌ യുണൈറ്റഡ്‌ ക്ലബ്ബുകൾക്കൊപ്പമാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌. ഐ ലീഗിലെ ഒരു ടീമും ഉണ്ടാകും. ബംഗളൂരു എഫ്‌സിയാണ്‌ നിലവിലെ ചാമ്പ്യൻമാർ.

ALSO READ: കേരളത്തിലെ കോണ്‍ഗ്രസ് ആര്‍ എസ് എസിന് വിടുപണി ചെയ്യുകയാണ്; ഡിവൈഎഫ്ഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News